KERALANEWS

പ്രതിസന്ധിഘട്ടത്തിനിടെ ട്രോളിങ് നിരോധനം; നിലവിൽ വരുന്നത് ഇന്ന് അർധരാത്രി മുതൽ; സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ കാത്ത് മൽസ്യത്തൊഴിലാളികൾ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. പരമ്പരാഗത വള്ളങ്ങളിൽ പോയി മീൻ പിടിക്കുന്നവർക്ക് വിലക്കില്ല എന്നറിയിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി, ഡീസൽ വിലക്കയറ്റം, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവ കാരണം നട്ടം തിരിയുന്ന അവസ്ഥയിൽ സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുകയാണ് മൽസ്യത്തൊഴിലാളികൾ.

ഇളവുകൾ നേരത്തെ ലഭിച്ചെങ്കിലും ഇതര സംസ്ഥാനത്തൊഴിലാളികൾ നാട്ടിൽ പോയി മടങ്ങിയെത്താഞ്ഞതിനാൽ പല ബോട്ടുകളും കരയ്ക്ക് തന്നെയാണ്. ബോട്ടിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ മാത്രമല്ല, മറ്റ് അനുബന്ധ ജോലികൾ ചെയ്യുന്നവർക്കും ഇനി വറുതിയുടെ കാലമാണ്.ഓരോ സീസണിലും നാല് ലക്ഷത്തോളം രൂപ മുടക്കിയാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. പണമില്ലാത്തതിനാൽ പണികൾ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷ ഉടമകൾക്കില്ല. നിരോധന ശേഷമെങ്കിലും സര്‍ക്കാർ ഇന്ധന സബ്സിഡി നൽകിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ലെന്നാണ് ബോട്ടുടമകളും അറിയിക്കുന്നത്.

കോവിഡ് പ്രതിസന്ധികാലത്ത് രണ്ടുമാസം തൊഴിലില്ലാതെ ആവുന്നതോടെ ഉപജീവനം ഈ വിഭാഗത്തിന് ബുദ്ധിമുട്ടാവുകയാണ്. നിത്യവൃത്തി കഴിക്കാൻ പോലും കടം വാങ്ങേണ്ടിവരുന്ന ഗതികേടിലാണ് മത്സ്യത്തൊഴിലാളികളും അനുബന്ധജോലികൾ ചെയ്യുന്നവരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close