Breaking NewsKERALANEWS

ട്വന്റി ട്വന്റികോര്‍ഡിനേറ്റര്‍ സാബു എം ജേക്കബുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

കൊച്ചി:ട്വന്റി ട്വന്റിയുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഡി സതീശന്‍ എംഎല്‍എയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് ഉന്നതതല പ്രതിനിധി സംഘമാണ് കിഴക്കമ്പലത്ത് ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബുമായി ചര്‍ച്ച നടത്തിയത്.

ബുധനാഴ്ച്ച രാത്രി ഒമ്പതോടെ സാബു എം ജേക്കബിന്റെ വസതിയിലെത്തിയായിരുന്നു നേതാക്കള്‍ ചര്‍ച്ച നടത്തിയത്.രാത്രി 12 വരെ ചര്‍ച്ച തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തിന് പുറമേ നാല് പഞ്ചായത്തുകളിലാണ് ഇത്തവണ ട്വന്റി ട്വന്റി അധികാരത്തിലെത്തിയത്. പിന്നാലെ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

കുന്നത്തുനാട്ടില്‍ നിന്നുമായിരിക്കും നിയമസഭയിലേക്ക് ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി മത്സരിക്കുകയെന്നായിരുന്നു ആദ്യ ഘട്ടത്തിലെ പ്രഖ്യാപനം. എന്നാല്‍ കുന്നത്തുനാടിന് പുറമേ പെരുമ്പാവൂര്‍, എറണാകുളം, ആലുവ, അങ്കമാലി, തൃക്കാക്കര, പിറവം മണ്‍ലങ്ങളില്‍ കൂടി ട്വന്റി ട്വന്റി മത്സരിക്കുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ കിഴക്കമ്പലത്തെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close