
തിരുവനന്തപുരം: ട്വന്റി ട്വന്റി പോലെ വീണ്ടും സിനിമ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ വാര്‍ത്താ എജന്‍സിയായ ഐ.എ.എന്‍.എസ് ( ഇന്തോ-എഷ്യന്‍ ന്യൂസ് എജന്‍സി) ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. താരസംഘടനയായ അമ്മയ്ക്ക് വേണ്ടി സംഘടനയില്‍ അംഗങ്ങളായ മുഴുവന്‍ താരങ്ങളെയും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരു സിനിമയെടുക്കാനാണ് തീരുമാനം. സംവിധായകന് ടി.കെ രാജീവ് കുമാറാണ് സിനിമയൊരുക്കുന്നത്.ട്വന്റ്റി ട്വന്റ്റി പോലെ തന്നെ മുതിര്‍ന്ന അംഗങ്ങളുടെ പെന്ഷന് തുക കാണുന്നതിന് വേണ്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രം ആരു നിര്‍മ്മിക്കുമെന്നുള്ള കാര്യം പുറത്തു വിട്ടിട്ടില്ല. അമ്മ തന്നെ ചിത്രം നിര്മ്മിച്ചേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനായുള്ള കഥ ടി.കെ രാജീവ് കുമാറിന്റെ കൈവശമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.