KERALANEWSTrending

ട്വന്റി 20 യ്ക്ക് പിന്തുണയുമായി നടന്‍ ശ്രീനിവാസന്‍,സ്ഥാനാര്‍ഥി പ്രഖ്യാപന ചടങ്ങില്‍ താരം പങ്കെടുക്കും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ജനകീയ മുന്നണി ട്വന്റി 20 യ്ക്ക് പിന്തുണയുമായി നടന്‍ ശ്രീനിവാസന്‍. ഇന്ന് നടക്കുന്ന ട്വന്റി 20 യുടെ സ്ഥാനാര്‍ഥി പ്രഖ്യാപന ചടങ്ങില്‍ താരം പങ്കെടുക്കുമെന്നും അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇല്ലെങ്കിലും ട്വന്റി 20 യില്‍ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.ബിജെപിയില്‍ ചേര്‍ന്ന ‘മെട്രോമാന്‍’ ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20 യില്‍ വന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ പ്രവേശനം നേടിയ സിനിമ താരങ്ങള്‍ ശരിയായ വഴിയില്‍ തിരികെയെത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.

വികസനം മുന്‍നിര്‍ത്തി തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനിറങ്ങിയ ട്വന്റി-20 നേരത്തെ മത്സരിച്ച സീറ്റുകളില്‍ ഭൂരിഭാഗവും നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കുന്നത്ത്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ട്വന്റി -20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് പ്രഖ്യാപിച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയ വഴിയടക്കം ട്വന്റി-20 അംഗത്വവിതരണമടക്കം നടന്നു. അതേ സമയം ട്വന്റി-20 വലിയ ജനപിന്തുണ നേടുന്നതില്‍ ഇടത് -വലത് മുന്നണികള്‍ ആശങ്കയിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close