INDIANEWSTop News

ടൗട്ടെ ചുഴലിക്കാറ്റ്: കേരളമടക്കം ആറ് സംസ്ഥാനങ്ങളിലേക്ക് എൻഡിആർഎഫ് സംഘത്തെ നിയോഗിച്ചെന്ന് കേന്ദ്രം

ദില്ലി: ടൗട്ടേ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ 42 സംഘത്തെ കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലായി നിയോഗിച്ചിട്ടുണ്ടെന്ന് നാഷണൽ ഡിസാസ്റ്റർ റിലീഫ് ഫണ്ട് അറിയിച്ചു. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേർക്കുന്ന ഉന്നതതല യോഗത്തിൽ മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുക്കും

.ടൗട്ടേ ചുഴലിക്കാറ്റ് കണക്കിലെടുത്ത് നൂറ് എന്‍ഡിആര്‍ഫ് സംഘത്തെ സജ്ജമാക്കിയിട്ടുണ്ട് എന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ടൗട്ടേ അതിതീവ്ര ചുഴലിക്കാറ്റായി ചൊവ്വാഴ്ച ഗുജറാത്തില്‍ എത്തുന്ന സാഹചര്യത്തില്‍ 13 സംഘങ്ങളെ വ്യോമമാര്‍ഗം ഇന്ന് സംസ്ഥാനത്തെത്തിച്ചു. മോശം കാലാവസ്ഥയുള്ളതിനാല്‍ കേരളത്തിലേത് ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകളെ ബാധിക്കുമെന്ന് വിമാനകമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close