MoviesNEWSTrending

ടൗട്ടേ ചുഴലിക്കാറ്റിനെ ആഘോഷമാക്കി നടി ദീപിക സിംഗ്; ഭയപ്പെട്ടിട്ട് കാര്യമില്ല ‘പോസിറ്റിവിറ്റി’ പങ്കുവയ്ക്കുകയാണ് വേണ്ടത്: വിമര്‍ശനങ്ങളോട് പ്രതികരിച്ച് താരം

ടൗട്ടേ ചുഴലിക്കാറ്റിനെ ആഘോഷമാക്കി നടി ദീപിക സിംഗ്. ചുഴലിക്കാറ്റിനെ പശ്ചാത്തലമാക്കി ഫോട്ടോഷൂട്ട് നടത്തിയതാണ് നടി ദീപിക സിംഗ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിരിക്കുന്നത്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ വലിയ തോതിലുള്ള നാശനഷ്ടമാണ് ടൗട്ടേ ചുഴലിക്കാറ്റില്‍ ഇതുവരെ ഉണ്ടായത്. ആളുകള്‍ ഏറെ ഭയപ്പെടുകയും ആശങ്കപ്പെടുകയും ചെയ്തൊരു സാഹചര്യത്തില്‍ ചുഴലിക്കാറ്റിനെ പശ്ചാത്തലമാക്കി താരം ഫോട്ടോഷൂട്ട് നടത്തിയതാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ കാര്യമായ വിമര്‍ശനങ്ങള്‍ക്കൊപ്പം തന്നെ ട്രോളുകള്‍ക്കും വഴിയൊരുക്കിട്ടുണ്ട്. ഇത് മോശമായ പ്രവണതയാണെന്ന തരത്തിലാണ് സിനിമ രംഗത്തു നിന്നുള്ളവരുടെ പ്രതികരണം.

‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി വിശദീകരണം നല്‍കിയത്. ചുഴലിക്കാറ്റ് തന്നെയും ഭയപ്പെടുത്തിയെന്നും എന്നാല്‍ ഭയപ്പെട്ടിട്ട് കാര്യമില്ല ‘പോസിറ്റിവിറ്റി’ പങ്കുവയ്ക്കുകയാണ് വേണ്ടത് എന്നതിലാണ് ചിത്രങ്ങളും വീഡിയോയും ചെയ്തത് എന്നാണ് ദീപികയുടെ പ്രതികരണം.’എന്റെ പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകള്‍ 99 ശതമാനവും നല്ല കമന്റുകളാണ്. ബാക്കി ഒരു ശതമാനം മാത്രമാണ് മോശം കമന്റുകള്‍ വന്നിട്ടുള്ളത്. ഞാന്‍ ചെയ്തതില്‍ എനിക്കൊരു പശ്ചാത്താപവും ഇല്ല. പക്ഷേ എന്റെ ചിത്രങ്ങളോ വീഡിയോയോ കണ്ടിട്ട് മറ്റുള്ളവരാരും മഴയത്ത് പുറത്തിറങ്ങണമെന്ന് ഞാന്‍ പറയില്ല. ഞാന്‍ എന്റെ വീടിന്റെ പരിസരത്ത് തന്നെ, അഞ്ച് മിനുറ്റ് നേരമാണ് പുറത്ത് ആകെ ചിലവിട്ടത്…’- ദീപിക പറയുന്നു.

തന്റെ ചിത്രങ്ങളെ വിമര്‍ശിക്കുന്നവര്‍ ‘പോസിറ്റിവിറ്റി’ പകര്‍ന്നുനല്‍കുന്നതിനെതിരെ നില്‍ക്കുന്നുവെന്നും ദീപിക പറയുന്നു. ചുഴലിക്കാറ്റില്‍ വിഷമതകള്‍ നേരിടുന്നവരെ കുറിച്ച് എനിക്കോര്‍മ്മയുണ്ട്, അതുകൊണ്ട് തന്നെ ഇത്തരത്തില്‍ പ്രതീക്ഷയോ ആശ്വാസമോ നല്‍കുന്ന പ്രവൃത്തികളില്‍ ഞാനിനിയുമേര്‍പ്പെടും, അത് എന്നെയും നിലനിര്‍ത്താനുള്ള ഉപാധി കൂടിയാണെന്നും ദീപിക കൂട്ടിച്ചേര്‍ക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close