INDIANEWS

ഡല്‍ഹിയിലെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഇന്നു പ്രവര്‍ത്തനം ആരംഭിക്കും

ഡല്‍ഹി: കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ സഹായിക്കുന്ന ദില്ലിയിലെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഇന്നു പ്രവര്‍ത്തനം ആരംഭിക്കും. സര്‍ക്കാര്‍ നേതൃത്വത്തത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബിലിയറി സയന്‍സസിലാണ് ഇത് ആരംഭിച്ചിരുന്നത്. കോവിഡ്-19 രോഗികള്‍ക്ക് സുഖം പ്രാപിച്ച് 14 ദിവസത്തിന് ശേഷം പ്ലാസ്മ ദാനം ചെയ്യാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പ്ലാസ്മ തെറാപ്പി മൂലം കോവിഡ് മരണങ്ങള്‍ കുറയുമെന്നാണ് വിശ്വാസം. കേവിഡ് രോഗത്തില്‍ നിന്ന് കരകയറിയ ഒരാളുടെ രക്തത്തില്‍ നിന്ന് ആന്റിബോഡികള്‍ എടുത്ത് കൊറോണ വൈറസ് ബാധിച്ച രോഗിയിലേക്ക് മാറ്റുന്നതാണ് പ്ലാസ്മ തെറാപ്പിയിലൂടെ ചെയ്യുന്നത്. കോവിഡ് രോഗം ഭേതമായ 18 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും 50 കിലോഗ്രാമില്‍ കുറയാത്ത ഭാരമുള്ളവര്‍ക്കും കോവിഡ് -19 രോഗികള്‍ക്ക് പ്ലാസ്മ ദാനം ചെയ്യാന്‍ കഴിയും.
കോവിഡ് -19 രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ പ്ലാസ്മ ദാനം ചെയ്യുന്നതിനായി ആളുകള്‍ക്ക് 1031, 8800007722 എന്നീ നമ്പറുകള്‍ ബന്ധപ്പെടാവുന്നതാണ്.

Tags
Show More

Related Articles

Back to top button
Close