INDIANEWS

ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ്‌, വീഡിയോ

ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് നേരെ പോലീസ്
കണ്ണീര്‍ വാതകം പ്രയോഗിച്ചു.ഹരിയാനയില്‍നിന്നുള്ള കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് ചെയ്യുകയായിരുന്ന പ്രക്ഷോഭകരുമായി ഹരിയാണയിലെ റവാരി-ആല്‍വാര്‍ അതിര്‍ത്തിയിലാണ് പോലീസ് ഏറ്റുമുട്ടിയത്.

പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടു പോകാന്‍ ശ്രമിച്ച സമരക്കാര്‍ക്കു നേരെ പോലീസ് നിരവധി തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. തുടര്‍ന്ന് പോലീസും സമരക്കാരുമായി രൂക്ഷമായ ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പിന്നീട് സമരക്കാരെ മസാനിയിലുള്ള ഒരു മേല്‍പാലത്തില്‍ വെച്ച് തടഞ്ഞതായി റെവാരി പോലീസ് പറഞ്ഞു. കര്‍ഷകര്‍ക്കു നേരെ പോലീസ് തുടര്‍ച്ചയായി കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്നതിന്റെയും ഏറ്റുമുട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close