ഡല്‍ഹിയില്‍ ആശ്വാസത്തിന്റെ നാളുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ഏറ്റവുമധികം ബാധിച്ച അഞ്ചിടങ്ങളില്‍ ഒന്നായിരുന്നു ഡല്‍ഹി. എന്നാല്‍
കഴിഞ്ഞ ഏഴ് ദിവസവും കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി നേടുന്നവരാണെന്ന് കണക്കുകള്‍ പറയുന്നു. പല സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള കണക്കുകള്‍ വന്നിരുന്നെങ്കിലും അത് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്ക് അപ്പുറം നീണ്ടു പോയിട്ടില്ല.
. എന്നാല്‍ ഡല്‍ഹിയില്‍ ഈ മാറ്റം ഒരാഴ്ചയോളമായി തുടരുന്നുണ്ട്. ഈ പ്രവണത ഇത്രയും ദിവസം തുടരുന്ന ഏക സംസ്ഥാനവും ഡല്‍ഹി മാത്രമാണ്. മഹാരാഷ്ട്ര, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗമുക്തി നേടുന്നതിനേക്കാള്‍ അധികം കേസുകളാണ് സ്ഥിരീകരിക്കുന്നത്.
ദേശീയ തലത്തില്‍ പ്രതിദിന പുതിയ കോവിഡ് കേസുകളുടെ എണ്ണവും രോഗമുക്തിയും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ബുധനാഴ്ച, 24,800 പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 19,500 പേര് മാത്രമാണ് രോഗമുക്തി നേടിയത്. ദേശീയ നിരക്കുകള്‍ ഇങ്ങനെയാണെങ്കിലും ഡല്‍ഹിയില്‍ നിന്ന് വരുന്ന ഈ വാര്‍ത്ത ഏറെ ആശ്വാസം തരുന്നതാണ്.