INDIANEWS

ഡല്‍ഹിയില്‍ കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പ്രതിദിന കേസുകളില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 7178 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 64 മരണവും സ്ഥിരീകരിച്ചു. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ മൂന്നാം ഘട്ട കോവിഡ് വ്യാപനമാണിത്.കര്‍ണാടകയില്‍ 2960, ആന്ധ്രയില്‍ 2410, തമിഴ്നാട്ടില്‍ 2370, മഹാരാഷ്ട്രയില്‍ 5027 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മരണം 45,000ന് അടുത്തെത്തി. ഇന്നലെ മാത്രം 161 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close