ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മാധ്യമപ്രവര്‍ത്തകനും മരിച്ചു ; ഇന്ത്യയില്‍ രോഗബാധിതര്‍ 52,952 ആയി, മരണം 1783

ന്യുഡല്‍ഹി: കോവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകനു മരിച്ചു. ആഗ്രയില്‍ എസ്എന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ മാധ്യമ പ്രവര്‍ത്തകനാണ് മരണമടഞ്ഞത്. പങ്കജ് കുല് ശ്രേഷ്ഠ എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്. ബുധനാഴ്ച മുതല്‍ വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഒരു ഹിന്ദി ദിനപത്രത്തിലാണ് പങ്കജ് ജോലി ചെയ്തിരുന്നത്. ഡല്‍ഹിയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 5,980 ആയി. വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 448 പുതിയ കേസുകളാണ്. ഒരു ദിവസത്തെ കണക്കില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടുതല്‍ കണക്കാണ് ഇത്.
മരണം 66 ആകുകയും ചെയ്തിട്ടുണ്ട്. 389 പേര് വ്യാഴാഴ്ച രോഗം ഭേദമായി മടങ്ങുകയും ചെയ്തു. ഒറ്റ ദിവസത്തെ കണക്കില്‍ ബുധനാഴ്ച രേഖപ്പെടുത്തിയ രോഗബാധിതരുടെ എണ്ണമായ 428 ആയിരുന്നു ഏറ്റവും ഉയര്‍ന്നത്. ഇന്ത്യയില്‍ മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും പിന്നാലെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് ഡല്‍ഹിയിലാണ്. ഡല്‍ഹി വീണും തുറക്കേണ്ട സമയമായെന്ന് ഞായറാഴ്ച അരവിന്ദ് കെജ്രിവാര്‍ പറഞ്ഞിരുന്നു. നമ്മള് കോവിഡിനൊപ്പം തന്നെ ജീവിക്കാനും തയ്യാറാകേണ്ടതുണ്ടെന്ന് കെജ്രിവാള് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. 2,70,000 പേരാണ് രോഗം ബാധിച്ചു മരിച്ചത്. ഇന്ത്യയില്‍ 52,952 ആണ് കോവിഡ് ബാധിച്ചവരുടെ എണ്ണം. 3,561 പേരാണ് പുതിയതായി കൂടിയത്. മരണം 1783 ആയി. 89 മരണമാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 15,267 പേര് ഇതുവരെ രോഗത്തില്‍ നിന്നും മോചിതരായപ്പോള്‍ 35,902 പേരാണ് ഇപ്പോഴും ചികിത്സയിലുള്ളത്.