ഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വൈറസ് വ്യാപനം കുറഞ്ഞതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ജൂണ്‍ അവസാനത്തില്‍ 60,000 കേസുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇത് 26,000 കേസുകളായി കുറഞ്ഞിട്ടുണ്ട്. ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്ചയില്‍ 4,000 ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 2,500 ആയി കുറഞ്ഞു.
87,000 കേസുകളുള്ള മഹാരാഷ്ട്രയ്ക്കും തമിഴ്‌നാട്ടിനും ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് ഡല്‍ഹിയിലായിരുന്നു. പരിശോധന വര്‍ദ്ധിപ്പിച്ചതാണ് കേസുകള്‍ കുറയാനുള്ള കാരണമെന്നാണ് കെജ്രിവാള്‍ പറഞ്ഞത്.
നേരത്തെ സാമ്പിളുകള്‍ ശേഖരിച്ച 100 പേരില്‍ 31 പേര്‍ക്കും പോസിറ്റീവ് ഫലമാണ് ലഭിച്ചത്.കൂടാതെ ഇന്ന് ടെസ്റ്റ് ചെയ്ത 100 പേരില്‍ 13 പേരുടെയും ഫലം പോസിറ്റീവ് ആണെന്ന് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ അവസാനത്തോടെ ഡല്‍ഹിയില്‍ ഒരു ലക്ഷം കേസുകളും ജൂലൈ അവസാനത്തോടെ 5.5 ലക്ഷം കേസുകളും ഉണ്ടാകുമെന്ന് തുടക്കത്തില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ 500 റെയില്‍വേ കോച്ചുകള്‍ ചികിത്സക്കായി തയ്യാറാക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
ഡല്‍ഹിയില്‍ കോവിഡ് വൈറസ് നിയന്ത്രണത്തിലാണ് , അരവിന്ദ് കെജ്രിവാള്‍
