INDIANEWSTrending

ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷം അന്വേഷണം ക്രൈംബ്രാഞ്ചിന്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംഘര്‍ഷത്തില്‍ ഇതുവരെ 200 പേരെ കസ്റ്റഡിയിലെടുത്തെന്ന് ഡല്‍ഹി പോലീസ് പറഞ്ഞത്. 22 കേസുകളാണ് കസ്റ്റഡിയിലെടുത്തവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. കര്‍ഷക സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. അക്രമത്തിന് പ്രേരിപ്പിച്ചെന്നാണ് യോഗേന്ദ്ര യാദവിനെതിരായ എഫ്‌ഐആര്‍. 300ലധികം പൊലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐ.ടി.ഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. 8 ബസുകള്‍ക്കും 17 സ്വകാര്യ വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായെന്നും പോലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close