INDIANEWS

ഡല്‍ഹിയില്‍ വായു മലിനീകരണം വര്‍ദ്ധിക്കുന്നു, പ്രതിഷേധവുമായി ഒമ്പതുവയസ്സുകാരി


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം ക്രമാതീതമായി ഉയരുന്നതിന് എതിരെ പ്രതിഷേധവുമായി ഒമ്പതുവയസുകാരി. ലോകത്തിലെ പ്രായം കുറഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരില്‍ ഒരാളായ ലിസിപ്രിയ കംഗുജം വായുമലിനീകരണം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവന് മുമ്പില്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.വ്യാഴാഴ്ച രാത്രി ആരംഭിച്ച പ്രതിഷേധം വെള്ളിയാഴ്ച രാവിലെ വരെ നീണ്ടു. വെള്ളിയാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ലിസിപ്രിയയും കുട്ടി കാലാവസ്ഥ പ്രവര്‍ത്തകരും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മനുഷ്യനിര്‍മിതമായ ഹരിതഗ്രഹ വാതകങ്ങളുടെ അളവ് കുറക്കണമെന്നും തലസ്ഥാനത്തെ വായു മലീനികരണം കുറക്കണമെന്നും അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close