INDIANEWS

ഡല്‍ഹി കലാപം:ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തു

ന്യൂ ഡല്‍ഹി:ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ്. വരും ദിവസങ്ങളില്‍ ഉമര്‍ ഖാലിദിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉമര്‍ ഖാലിദിനെ തിങ്കളാഴ്ച ഡല്‍ഹി കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച വൈകിട്ടോടെയാണ് അറസ്റ്റ്.

ക്രൈംബ്രാഞ്ചിലെ നര്‍കോട്ടിക് യൂണിറ്റിലെ സബ് ഇന്‍സ്‌പെക്ടര്‍ അരവിന്ദ് കുമാറിന് ഒരു ഇന്‍ഫോര്‍മര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ആറിന് ഉമര്‍ ഖാലിദിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപം ഉമര്‍ ഖാലിദും ഡാനിഷ് എന്ന വ്യക്തിയും വിവിധ സംഘടനകളുമായി ബന്ധമുള്ള മറ്റ് രണ്ട് പേരും നടത്തിയതായി ആരോപിക്കപ്പെടുന്നു.

ഗൂഢാലോചനയുടെ ഭാഗമായി കര്‍ദാംപുരി, ജാഫ്രാബാദ്, ചന്ദ് ബാഗ്, ഗോകുല്‍പുരി, ശിവ് വിഹാര്‍, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ വീടുകളില്‍ വെടിമരുന്ന്, പെട്രോള്‍ ബോംബ്, ആസിഡ് ബോട്ടിലുകള്‍, കല്ലുകള്‍ എന്നിവ സൂക്ഷിച്ചിട്ടുണ്ടെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു.

ഡല്‍ഹി കലാപം: യെച്ചൂരിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close