INDIANEWS

ഡല്‍ഹി കലാപം വൃന്ദാകാരാട്ടും ആനി രാജയും കുറ്റപത്രത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനെതിരെ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെയും സി.പി.ഐ ദേശീയ നേതാവ് ആനി രാജയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ നടന്ന ‘മഹിളാ ഏകതാ യാത്ര’ കലാപത്തിനുളള ആഹ്വാനമായിരുന്നുവെന്നും വൃന്ദാ കാരാട്ടിന്റെ പ്രസംഗം പ്രകോപനപരമായിരുന്നുവെന്നും കുറ്റപത്രത്തില്‍ ഉണ്ട്. ഇവര്‍ അംഗങ്ങളായ ഗ്രൂപ്പുകളില്‍ ഇതേപറ്റി ചര്‍ച്ച നടന്നതായും കുറ്റപത്രത്തില്‍ പറയുന്നു.
ഇവരെ കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദ്, ഉദിത് രാജ് എന്നിവരും പ്രകോപന പ്രസംഗങ്ങള്‍ നടത്തി. സാമൂഹിക പ്രവര്‍ത്തക അഞ്ജലി ഭരദ്വാജ്, ചലച്ചിത്രകാരന്‍ രാഹുല്‍ റോയ്, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, എഴുത്തുകാരന്‍ ഹര്‍ഷ് മന്ദെര്‍ എന്നിവരെ കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. മുന്‍കോണ്‍ഗ്രസ് കൗണ്‍സിലറായ ഇസ്രത്ത് ജഹാന്‍,പൊലീസ് സംരക്ഷണത്തിലുളള സാക്ഷി എന്നിവരുടെ മൊഴി അനുസരിച്ചാണിത്. മറ്റൊരു സാക്ഷിയുടെ മൊഴിയില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെയും പരാമര്‍ശമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close