INDIANEWS

ഡല്‍ഹി കലാപത്തില്‍ പങ്ക്; ഷര്‍ജീല്‍ ഇമാമിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പൗരത്വ സമര നേതാവും ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥിയുമായ ഷ4ജീല്‍ ഇമാമിനെ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. യു.എ.പി.എ പ്രകാരമാണ് അറസ്റ്റ്. കലാപത്തിലെ പങ്ക് സംബന്ധിച്ച ചോദ്യം ചെയ്യലിനായി ഷര്‍ജീലിനെ ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.കേസില്‍ ജുലൈ 21- ന് ഷര്‍ജീലിനെ അസമില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിക്കാന്‍ തിരുമാനിച്ചിരുന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുവാഹട്ടിയിലെ ജയിലില്‍ തന്നെ ഇയാളെ താമസിപ്പിച്ചു. രോഗം ഭേദമായ പിന്നാലെയാണ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്തിച്ചത്.അതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒരിടത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ ഷര്‍ജീലിനെതിരെ കേസെടുത്ത സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിക്ക് പുറമെ യുപി, അസം, മണിപ്പൂ4, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഷ4ജീലിനെതിരെ രാജ്യദ്രോഹമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നത്.

Tags
Show More

Related Articles

Back to top button
Close