Uncategorized

ഡല്‍ഹി നഗരത്തിലേക്ക് കടന്ന് പ്രവേശിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ റാലി; ഒരു കര്‍ഷകന്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലേക്ക് കടന്ന് പ്രവേശിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ റാലി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷത്തില്‍ കര്‍ഷകന്‍ മരിച്ചു. ആദായനികുതി ഓഫീസിന് മുന്‍പില്‍ നടന്ന സംഘര്‍ഷത്തിലാണ് മരണം. പൊലീസ് വെടിവെച്ചതാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. നഗരഹൃദയമായ ഐടിഒയില്‍നിന്ന് കര്‍ഷകരെ തുരത്താനുള്ള പോലീസ് ശ്രമത്തില്‍ ലാത്തിവീശിയും, കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രക്ഷോപത്തിനിടയില്‍ ഒരു കര്‍ഷകന്‍ മരിച്ചു
കര്‍ഷകരും പോലീസും തമ്മില്‍ കല്ലേറിഞ്ഞും ജനക്കൂട്ടത്തിനിടയിലൂടെ അതിവേഗം ട്രാക്ടര്‍ ഓടിച്ചും പ്രകോപനമുണ്ടാക്കി കര്‍ഷകര്‍.പോലീസ് നടപടി തുടങ്ങിയതോടെ ട്രാക്ടര്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പിന്‍വാങ്ങിയങ്കിലും. നഗരത്തിലെ പ്രധാന റോഡുകളില്‍ ട്രാക്ടറുകള്‍ നിരന്ന അവസ്ഥയിലാണ്. ടയറുകളിലെ കാറ്റ് പോലീസ് അഴിച്ചുവിട്ടതിനാല്‍ നഗരം വന്‍ ഗതാഗതക്കുരുക്കിലായിരിക്കുകയാണ്. അതേസമയം, നഗരത്തിലേക്ക് പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി. വിലക്ക് ലംഘിച്ചത് ബികെയു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവര്‍. ഇവര്‍ക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് വിശദീകരണം.റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷം വൈകുന്നേരം അഞ്ചുമണിവരെയാണ് റാലി നടത്താന്‍ ഡല്‍ഹി പൊലീസ് സമയം അനുവദിച്ചിരിക്കുന്നത്.നേരത്തെ, ഗാസിപ്പൂരില്‍ പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. റിങ് റോഡില്‍ക്കൂടി കടന്നുപോകാന്‍ ശ്രമിച്ച കര്‍ഷകരെ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close