INDIANEWS

ഡല്‍ഹി ശാന്തമായി, ഭാവി പരിപാടികള്‍ നിശ്ചയിക്കാന്‍ ഇന്ന് കര്‍ഷക സംഘടനകളുടെ യോഗം

ന്യൂഡല്‍ഹി:കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയ ഡല്‍ഹി തെരുവുകള്‍ ശാന്തമായി. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ നിയോഗിച്ചു. ഭാവി പരിപാടികള്‍ നിശ്ചയിക്കാന്‍ ഇന്ന് കര്‍ഷക സംഘടനകള്‍ യോഗം ചേരും.ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ സംഭവവികാസങ്ങള്‍ കര്‍ഷക സംഘടനകള്‍ വിശദമായി ഇന്ന് ചര്‍ച്ച ചെയ്യും.

ട്രാക്ടര്‍ റാലി പാതിവഴിയില്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രക്ഷോഭ കേന്ദ്രങ്ങളിലേക്ക് മടങ്ങി. കര്‍ഷകന്റെ മരണവും എഫ്ഐആറുകളും സംബന്ധിച്ച് സംഘടനാ നേതാക്കളും ഡല്‍ഹി പൊലീസുമായി ചര്‍ച്ച നടന്നേക്കും.റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി വന്‍വിജയമാണെന്ന വിലയിരുത്തലിലാണ് കര്‍ഷക സംഘടനകള്‍.

കര്‍ഷകരുടെ ട്രാക്ടര്‍ പരേഡ് ഐടിഒയിലും ചെങ്കോട്ടയിലും എത്തിയതോടെയാണ് വലിയ സംഘര്‍ഷം ഉണ്ടായത്. പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ നിന്നപ്പോള്‍ പൊലീസ് ആസ്ഥാനം നിലകൊള്ളുന്ന ഐടിഒ പരിസരം അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി. കര്‍ഷകരില്‍ ഒരാള്‍ ട്രാക്ടര്‍ മറിഞ്ഞു കൊല്ലപ്പെട്ടതോടെ പ്രതിഷേധം ആളിക്കത്തി.

കര്‍ഷക സംഘടനാ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് കര്‍ഷകര്‍ നഗരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സംഘര്‍ഷത്തില്‍ 83 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഘര്‍ഷത്തിന് പിന്നില്‍ പുറത്ത് നിന്നുള്ള ആളുകള്‍ ആണെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. ഭാവി സമര പരിപാടികള്‍ സംബന്ധിച്ച് സംയുക്ത കര്‍ഷക സമര സമിതി യോഗം ചേര്‍ന്ന് തീരുമാനം എടുക്കും.അതേസമയം, കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റ് മാര്‍ച്ച് നടത്താനാണ് കര്‍ഷകരുടെ അടുത്ത നീക്കം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close