KERALANEWS

ഡീസലുമായി ഉപഭോക്താവിന്റെ അടുത്തേക്ക്

കൊല്ലം: ഡീസലുമായി ഉപഭോക്താവിന്റെ അടുത്തേക്ക് പെട്രോള്‍ പമ്പ് എത്തുന്ന സംവിധാനം ഒരുക്കി കൊല്ലം.സഞ്ചരിക്കുന്ന ഡീസല്‍ പമ്പുകള്‍ വൈകാതെ കൊല്ലത്തെ നിരത്തുകളിലെത്തിക്കുന്നതിനുള്ള സജീകരണങ്ങള്‍ പൂര്‍ത്തിയായി.ജില്ലയുടെ ഏത് ഭാഗത്തും ഡീസലുമായെത്താന്‍ മൂന്ന് ഡീസല്‍ പമ്പുകളാണ് നിരത്തിലൂടെ പായാന്‍ തയ്യാറെടുക്കുന്നത്.ഭാരത് പെട്രോളിയത്തിന്റെ ഒരു പമ്പും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ രണ്ട് പമ്പുകളും ഉപഭോക്താവിന് അരികിലെത്തും. നീണ്ടകരയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പമ്പില്‍ നിന്ന് ആദ്യ വാഹനം ഈ മാസം അവസാനത്തോടെ നിരത്തിലിറങ്ങും. 6000 ലീറ്റര്‍ ഡീസല്‍ സംഭരണ ശേഷിയുള്ള ടാങ്കും അതിനൊപ്പം പമ്പിലേതിന് സമാനമായ ഡിജിറ്റല്‍ പമ്പും ഉള്‍പ്പെടുത്തിയാണ് വാഹനം നിര്‍മിച്ചിട്ടുള്ളത്.വൈകാതെ മറ്റ് രണ്ട് വാഹനങ്ങളും കൂടി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ നിരത്തിലിറങ്ങും. ജനറേറ്ററുകള്‍ ഉപയോഗിക്കുന്ന വന്‍കിട മാളുകള്‍, ആശുപത്രികള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്ധനം നേരിട്ട് എത്തിച്ചു നല്‍കുകയാണ് സഞ്ചരിക്കുന്ന പമ്പുകളുടെ ആദ്യ ലക്ഷ്യം. ഡ്രൈവറും ഇന്ധനം നിറയ്ക്കുന്ന ജീവനക്കാരനുമടക്കം രണ്ട് തൊഴിലാളികള്‍ സഞ്ചരിക്കുന്ന പമ്പിലുണ്ടാകും. പെട്രോള്‍ പമ്പുകളിലെ ടാങ്കുകളില്‍ നിന്നാണ് സഞ്ചരിക്കുന്ന പമ്പുകളിലെ ടാങ്കില്‍ ഇന്ധനം നിറയ്ക്കുന്നത്. ഇതിനായി പ്രത്യേക സംവിധാനങ്ങളും പമ്പുകളില്‍ ഒരുക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close