KERALANEWSTop News

ഡെന്നീസ് ജോസഫിന് ആദരാഞ്ജലികളർപ്പിച്ച് മംഗളം മാനേജിം​ഗ് എഡിറ്റർ ഡോ. ബിജു വർ​ഗീസ്

കോട്ടയം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ഡെന്നീസ് ജോസഫിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മംഗളം മാനേജിം​ഗ് എഡിറ്റർ ഡോ. ബിജു വർ​ഗീസ്. ഡെന്നീസ് ജോസഫിന്റെ ഭൗതികശരീരത്തിൽ മംഗളം വിദ്യാഭാസ സ്ഥാപനങ്ങളുടെ ചെയർമാൻ കൂടിയായ ഡോ. ബിജു വർഗീസ് പുഷ്പചക്രം അർപ്പിച്ചു. മംഗളം കോളേജ് ഓഫ് എഡുക്കേഷനിൽ ബി.എഡ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഡെന്നീസ് ജോസഫിന്റെ മകൾ റോസി ഡെന്നീസ്. ഡെന്നീസ് ജോസഫിന്റെ വിയോ​ഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായി ബിജു വർ​ഗീസ് പറഞ്ഞു.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഡെന്നീസ് ജോസഫിന്റെ അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. അഗ്രജൻ, തുടർക്കഥ, അപ്പു, അഥർവ്വം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

മലയാളത്തിലെ വാണിജ്യസിനിമയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ചു തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. സൂപ്പർ താരങ്ങളുടെ ഉദയംതന്നെ അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രങ്ങളിലൂടെയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ സൂപ്പർ താരപദവിയിലേക്ക് ഉയർന്നത് ഡെന്നീസ് ജോസഫിന്റെ ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു. സംവിധായകൻ ജോഷിക്കുവേണ്ടിയായിരുന്നു ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത്. ഇതെല്ലാംതന്നെ ഹിറ്റുകളുമായിരുന്നു.

1985ൽ ജേസി സംവിധാനം ചെയ്ത ഈറൻ സന്ധ്യയ്ക്ക് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് സിനിമയിൽ തുടക്കംകുറിക്കുന്നത്. പിന്നീട് ഈറൻ സന്ധ്യ, നിറക്കൂട്ട്, ശ്യാമ എന്നിങ്ങനെ തുടർച്ചയായി നിരവധി സിനിമകൾക്ക് തിരക്കഥയൊരുക്കുകയും മലയാളത്തിലെ സൂപ്പർഹിറ്റ് തിരക്കഥാകൃത്തായി ഉയരുകയും ചെയ്തു. 1986ൽ പുറത്തിറങ്ങിയ രാജാവിന്റെ മകൻ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായകമായിരുന്നു. മമ്മൂട്ടി എന്ന നടനെ സൂപ്പർ ഹീറോയിലേക്ക് ഉയർത്തിയ ചിത്രമായിരുന്നു 1987ൽ പുറത്തുവന്ന ന്യൂ ഡൽഹി.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽനിന്ന് സ്‌കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close