ഡെമോക്രോറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജ കമല ഹാരിസിനെ ഡെമോക്രോറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് കമലയെ തെരഞ്ഞെടുത്തത്. നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററാണ് കമല ഹാരിസ് . കമല ധീരയായ പോരാളിയാണെന്നും രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളാണെന്നും ഞങ്ങളൊന്നിച്ച് ട്രംപിനെ പരാജയപ്പെടുത്തുമെന്നും ജോ ബൈഡന് ആശംസനേര്‍ന്നു. എന്നാല്‍ കമലയുടെ സ്ഥാനാര്‍ഥിത്വം അത്ഭുതപ്പെടുത്തുന്നതാണെന്നും അവര്‍ പ്രകടനത്തില്‍ വളരെ മോശമാണെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഒരു ഇന്ത്യന്‍ വംശജ പ്രധാന സ്ഥാനത്തേക്ക് മത്സരിക്കുന്നത് ട്രംപ് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ സാധ്യതയേറെയാണ്. തമിഴ് കുടുംബത്തില്‍ നിന്നുള്ള ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ വംശജനായ ഡൊണാള്‍ഡ് ഹാരിസിന്റെയും മകളാണ് കമല.