KERALANEWS

ഡോക്ടർമാർക്ക് നേരെ നടക്കുന്ന കയ്യേറ്റവും അസഭ്യവർഷവും ദൗർഭാഗ്യകരം എന്ന് ഹൈക്കോടതി; ഡോക്ടറെ മർദ്ദിച്ച കേസിൽ പൊലീസുകാരന് ജാമ്യം

കൊച്ചി: ഡോക്ടർമാർക്ക് നേരെ നടക്കുന്ന കയ്യേറ്റവും അസഭ്യവർഷവും ദൗർഭാഗ്യകരം എന്ന് പ്രസ്താവിച്ച് കേരളം ഹൈക്കോടതി. മഹാമാരിക്കാലത്ത് ആരോഗ്യപ്രവർത്തകരുടെ ത്യാഗം വിസ്മരിക്കാൻ കഴിയാത്തതാണെന്നും ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗപൂര്‍ണ്ണമായ ഇടപെടൽ ആണ് കൊവിഡ് പിടിച്ച് നിർത്തിയതെന്നും കോടതി വ്യക്തമാക്കി. ഡോക്ടറെ മർദ്ദിച്ച കേസിൽ പൊലീസുകാരന് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി പരാമർശം നടത്തിയത്.

ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നതിനിടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കൊച്ചി മെട്രോ പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രനാണ് ജാമ്യം ലഭിച്ചത്. അഭിലാഷിന്‍റെ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ചികിൽസിച്ചു ഡോക്ടറെ ഇയാള്‍ കയ്യേറ്റം ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close