KERALANEWS

ഡോളര്‍ കടത്ത് കേസ്: കൂടുതല്‍ പേര്‍ കുരുക്കിലേക്ക്, രണ്ട് വിദേശ മലയാളികളെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യും

തിരുവനന്തപുരം:ഡോളര്‍ കടത്ത് കേസില്‍ രണ്ട് വിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യും. ദുബൈയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശികളായ ലാഫിര്‍ മുഹമ്മദ്, മുഹമ്മദ് കിരണ്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക. കോണ്‍സുലേറ്റ് വഴി കടത്തിയ ഡോളര്‍ വിദേശത്ത് ഏറ്റുവാങ്ങിയത് ഇവരാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വ്യാഴാഴ്ച്ചയാണ് ഇവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുക.

സ്വപ്ന, സരിത്ത് എന്നിവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോള്‍ നടക്കുന്നത്. ഇവരെ അടുത്ത ആഴ്ച നാട്ടില്‍ എത്തിച്ചു ചോദ്യം ചെയ്യും.പ്രതികളെ ഉടന്‍ തന്നെ നാട്ടിലെത്തിക്കാനുള്ള നീക്കത്തിലാണ് കസ്റ്റംസ്. നാട്ടിലെത്തിക്കാന്‍ വിദേശ മന്ത്രാലയത്തിന്റെ അനുമതി കസ്റ്റംസ് നേടിയിട്ടുണ്ട്.

വിദേശത്തേക്ക് കടത്തിയ ഡോളര്‍ എന്തുചെയ്തു എന്നതുസംബന്ധിച്ച അന്വേഷണത്തിലാണ്, ഈ രണ്ട് വ്യവസായികളാണ് ഇത് വിദേശത്ത് വെച്ച് കൈപറ്റിയിരിക്കുന്നത് എന്ന് കസ്റ്റംസ് കണ്ടെത്തിയത്. ദുബൈയില്‍ തന്നെയുള്ള വിദ്യാഭ്യാസ മേഖലയിലടക്കം വ്യത്യസ്ത പദ്ധതികളില്‍ ഡോളറുകള്‍ നിക്ഷേപം നടത്തിയതായാണ് നിലവിലെ വിലയിരുത്തല്‍

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close