KERALANEWS

ഡോളര്‍ കടത്ത് കേസ് : യു.എ.ഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം:ഡോളര്‍ കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് ഇവര്‍ക്ക് നോട്ടീസ് നല്‍കി.

യു.എ.ഇ കോണ്‍സല്‍ ജനറലിന്റേയും അറ്റാഷേയുടേയും ഡ്രൈവര്‍മാരെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റംസ് വിളിച്ചിരിക്കുന്നത്.കോണ്‍സുലേറ്റിലെ ഔദ്യോഗിക വാഹനങ്ങളില്‍ ഡോളര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡോളര്‍ കടത്ത് കേസില്‍ ഇവരില്‍ നിന്ന് വിവരം ശേഖരിക്കാന്‍ കസ്റ്റംസ് തീരുമാനിച്ചത്. ഈ വാഹനങ്ങളില്‍ ആരെല്ലാം യാത്ര ചെയ്തുവെന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യല്‍.

തിങ്കളാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് നോട്ടീസിലെ നിര്‍ദേശം. നയതന്ത്ര ചാനലിലൂടെ വിദേശത്തെത്തിക്കുന്ന ഡോളര്‍ ഉപയോഗിച്ച് പ്രതികള്‍ വന്‍തോതില്‍ സ്വര്‍ണ്ണം വാങ്ങിയിരുന്നുവെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസിലും ഡ്രൈവര്‍മാരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇരുവരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കസ്റ്റംസ് നടപടി സ്വീകരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close