INDIA

ഡോ. മന്‍മോഹന്‍സിംഗിന് ജന്മദിനാശംസയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ന് 88ാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന് ജന്മദിനാശംസയുമായെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആശംസകള്‍ നേര്‍ന്ന് കുറിച്ചത് ഇങ്ങനെ,’മന്‍മോഹന്‍ സിംഗിനെ പോലെ ആഴമുള്ളൊരു പ്രധാനമന്ത്രിയുടെ കുറവ് ഇന്ത്യ മനസിലാക്കുന്നു. അദ്ദേഹത്തിന്റെ സത്യസന്ധത, മര്യാദ, ആത്മസമര്‍പ്പണം എല്ലാം നമുക്ക് എല്ലാവര്‍ക്കും പ്രചോദനമാണ്. അദ്ദേഹത്തിന് നല്ലൊരു വര്‍ഷം ആശംസിക്കുന്നു.’കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലും മന്‍മോഹന്‍ സിംഗിന് ആശംസ സന്ദേശമെത്തി. മഹത്വത്തിലേക്കുള്ള തന്റെ യാത്രയില്‍ കോടിക്കണക്കിന് ആളുകളെ അദ്ദേഹം ഒപ്പം കൂട്ടി. ലോക നേതാക്കളില്‍ മികച്ച ഒരാളാണ് മന്‍മോഹനെന്നും രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ദര്‍ശനം വിട്ടുവീഴ്ചയില്ലാത്തതാണെന്നും കോണ്‍ഗ്രസ്. തന്റെ ഉയര്‍ച്ചതാഴ്ചകളില്‍ നയിച്ച ഈ മകനോട് ഇന്ത്യ എക്കാലവും കടപ്പെട്ടിരിക്കുമെന്നും കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ കുറിച്ചിട്ടുണ്ട്.മന്‍മോഹന്‍ സിംഗിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ് തുടങ്ങി സാമൂഹ്യ രാഷ്ട്രിയ മേഖലയിലെ പ്രമുഖര്‍ ജന്മദിന ആശംസകള്‍ നേര്‍ന്നു. 2004 മുതല്‍ 2014 വരെയുള്ള കാലം കോണ്‍ഗ്രസിന്റെ നേത്യത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാരിനെ നയിച്ച ഡോ. മന്‍ മോഹന്‍ സിംഗ് തീര്‍ത്തും ലളിതമായാണ് ഇക്കുറി ജന്മദിനം ആഘോഷിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close