INDIANEWS

ഡ്രോണുകള്‍ക്കും ചെറുവിമാനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി മുംബൈ പോലീസ്

മുംബൈ : ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് നഗരത്തിനു മുകളില്‍ ഡ്രോണുകള്‍ക്കും ചെറുവിമാനങ്ങള്‍ക്കും പാര ഗ്ലൈഡേഴ്സിനുമുള്ള വിലക്ക് മുംബൈ പോലീസ് ഒരു മാസത്തേക്ക് കൂടി നീട്ടി.ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 28 വരെയുള്ള 30 ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്സവസീസണോട് അനുബന്ധിച്ച് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയുള്ളതിനാലാണ് വിലക്ക് നീട്ടിയതെന്നും മുംബൈ പോലീസ് ഏരിയല്‍ സര്‍വൈലന്‍സിന് ഉപയോഗിക്കുന്ന ഡ്രോണുകള്‍ ഒഴികെ മറ്റൊന്നും മുംബൈയ്ക്ക് മുകളിലൂടെ പറക്കാന്‍ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം ഒരു ഹെലികോപ്റ്റര്‍ പൈലറ്റ് തന്റെ ടേക്കോഫിന് തൊട്ടു മുന്‍പായി അജ്ഞാതമായ ഉപകരണം പറത്തിയത് ആശങ്കയ്ക്ക് കാരണമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close