INDIA

ഡ്രോണ്‍ ഉപയോഗിച്ച് ജമ്മു കശ്മീരിലേക്ക് ആയുധങ്ങള്‍ കടത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നു :ജമ്മു കശ്മീര്‍ ഡിജിപി

ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് ആയുധങ്ങള്‍ കടത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നു എന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ ബാഗ് സിങ് പറഞ്ഞു.ഡ്രോണ്‍ ഉപയോഗിച്ചാണീ കടത്തല്‍ എന്നാണ് വിലയിരുത്തല്‍. ഡ്രോണ്‍ വഴിയുള്ള ആയുധ കടത്ത് ഒരു പരിധി വരെ ചെറുക്കാന്‍ പോലീസിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജമ്മു കശ്മീരില്‍ ഭീകരവാദത്തിനു ഫണ്ട് കണ്ടെത്താന്‍ മയക്കുമരുന്ന് കടത്തുന്നതിനെയടക്കം പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മയക്കു മരുന്ന് കടത്തുകാരെ പൊലീസ് കര്‍ശനമായി നേരിടും. നുഴഞ്ഞു കയറ്റക്കാര്‍ക്കും പാക് സഹായം ലഭിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ അവന്തിപോരയില്‍ തീവ്രവാദ ബന്ധമുള്ള രണ്ട് പേര് പിടിയിലായിട്ടുണ്ട്. ഇവര്‍ ഹിസ്ബുള്‍ മുജാഹിദിന്‍, അല്‍ ബാദര്‍ സംഘടനയുമായി ബന്ധമുള്ളവരാണ് എന്നും ഡിജിപി ദില്‍ ബാഗ് സിങ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close