Breaking NewsINDIANEWS

ഡൽഹിയിൽ നടക്കുന്നത് നാടകീയ നീക്കങ്ങൾ; കേന്ദ്രമന്ത്രിസഭാ പുനഃസംഘടനക്ക് മിനിട്ടുകള്‍ മാത്രം ശേഷിക്കേ രാജിവെച്ചത് രണ്ട് മന്ത്രിമാർ; പുനസംഘടനയിൽ കസേര നഷ്ടമായവരുടെ എണ്ണം 13 ആയി

ന്യൂഡല്‍ഹി: ഡൽഹിയിൽ നടക്കുന്നത് നാടകീയ നീക്കങ്ങൾ. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് മിനിട്ടുകള്‍ മാത്രം ശേഷിക്കേ മന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവഡേക്കറും രാജിവെച്ചു. നിയമം-ഇലക്ട്രോണിക്‌സ്-ഐ.ടി. വകുപ്പു മന്ത്രിയാണ് രവിശങ്കർ പ്രസാദ്. വനം-പരിസ്ഥിതി വകുപ്പുമന്ത്രിയായിരുന്നു പ്രകാശ് ജാവഡേക്കർ.

ഇന്നു വൈകിട്ട് ആറുമണിക്കാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. 43 പേരാണ് പുതുതായി കേന്ദ്രമന്ത്രിസഭയിലെത്തുന്നത്. പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിസമര്‍പ്പിച്ച മറ്റുമന്ത്രിമാര്‍ ഇവരൊക്കെയാണ്: ഹര്‍ഷവര്‍ധന്‍, അശ്വിനി കുമാര്‍ ചൗബേ, രമേശ് പൊഖ്‌റിയാല്‍, സന്തോഷ് ഗംഗ്വാര്‍, സഞ്ജയ് ധോത്രേ, ദേബശ്രീ ചൗധരി, സദാനന്ദ ഗൗഡ, റാവു സാഹേബ് ദാന്‍വേ പട്ടേല്‍, ബാബുല്‍ സുപ്രിയോ, രത്തന്‍ലാല്‍ കടാരിയ, പ്രതാപ് സാരംഗി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close