Covid UpdatesINDIANEWS

ഡൽഹി സരോജ് ആശുപത്രിയിൽ 80 ഡോക്ടർമാർ ഉൾപ്പടെ 86 സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ്; സീനിയർ സർജൻ മരിച്ചു

ന്യു ഡൽഹി: കോവിഡ് ബാധ തീവ്രമായി തന്നെ തുടരുമ്പോൾ ദൽഹി സരോജ് സൂപ്പർസ്പെഷ്യലിറ്റി ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് ഉൾപ്പടെ 86 പേർക് കോവിഡ് ബാധ സ്ഥിതീകരിച്ചു. 80 ഡോക്ടർമാരിൽ 12 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർ അവരവരുടെ വീടുകളിൽ ക്വാറൻ്റീനിലാണ്.

27 വർഷമായി ആശുപത്രിയിലെ സർജനായി സേവനം അനുഷ്ടിച്ചിരുന്ന സർജൻ സർജൻ ഡോ. എകെ റാവത്താണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആശുപത്രിയിൽ ജീവനക്കാർക്കാകെ കൊവിഡ് പടർന്നുപിടിച്ചതിനാൽ താത്കാലികമായി ഓപി വിഭാഗം പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.

ഡൽഹിയിൽ ലോക്ക്ഡൗൺ ആരംഭിച്ച ശേഷം പ്രതിദിന കോവിഡ് കണക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മുന്നൂറോളം ആരോഗ്യപ്രവർത്തകർക്ക് അസുഖം സ്ഥിതീകരിച്ചിട്ടുണ്ട്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസിൽ നേരിയ കുറവ് റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിൽ 3,66,161 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇന്നലെ 3,754 പേർ മരിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close