INDIA

‘തങ്ങള്‍ ഇന്ത്യക്കാരനാണെന്ന് കശ്മീരികള്‍ക്ക് തോന്നുന്നില്ലെന്ന്’ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല

ന്യൂഡല്‍ഹി: തങ്ങള്‍ ഇന്ത്യക്കാരനാണെന്ന് കശ്മീരികള്‍ക്ക് തോന്നുന്നില്ലെന്ന്’ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. താന്‍ ഗൗരവമുള്ള ആളല്ലെങ്കിലും പറയുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും ആളുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവ ഞാന്‍ സത്യസന്ധമായി പറയുന്നുവെന്നും ഫാറുഖ് പറഞ്ഞു.

കശ്മീര്‍ താഴ്വരയിലെ ആളുകളുടെ മാനസികാവസ്ഥയെക്കുറിച്ച് ടിവി അവതാരകനും പത്രപ്രവര്‍ത്തകനുമായ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ന് കശ്മീരില്‍ ഉള്ള ആളുകള്‍ക്ക് ഇന്ത്യക്കാരനാകാനും അയല്‍ രാജ്യങ്ങളായ ചൈനയുടെയും പാക്കിസ്ഥാന്റെയും ഭാഗമാകാനും ആഗ്രഹിക്കുന്നില്ലെന്നു ഫാറുഖ് പറഞ്ഞു. സത്യം പറഞ്ഞാല്‍, സ്വയം ഒരു ഇന്ത്യക്കാരന്‍ എന്ന് വിളിക്കുന്ന ഒരാളെ കാശ്മീരില്‍ കണ്ടെത്താന്‍ കഴിയും എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും കശ്മീരിലെ ആളുകള്‍ സര്‍ക്കാരിനെ വിശ്വസിക്കുന്നില്ലെന്നും അബ്ദുല്ല പറഞ്ഞു

”വിഭജന വേളയില്‍ കാശ്മീരിലെ ആളുകള്‍ക്ക് പാക്കിസ്ഥാനുമായി ചേര്‍ന്നു പോകുന്നത് എളുപ്പമായിരുന്നു. എന്നാല്‍ അവര്‍ ‘ഗാന്ധിയുടെ ഇന്ത്യയില്‍’ ചേരാണ് ആഗ്രഹിച്ചത്. മോദിയുടെ ഇന്ത്യയിലല്ല. ഇന്ത്യയുടെ ശത്രുരാജ്യമായ ചൈന ഒരുവശത്ത് മുന്നേറുകയാണ്, ആരോക്കെ എന്തൊക്കെ പറഞ്ഞാലും ചൈനക്കാര്‍ തങ്ങളുടെ പ്രദേശത്തെ മുസ്ലിംങ്ങളോട് എന്താണ് ചെയ്യുന്നതെന്ന് കാശ്മീരിലെ ജനതയ്ക്ക് അറിയാം. എന്നിരുന്നാലും,കാശ്മീര്‍ ജനത അവരുമായി ചേര്‍ന്നുപോകാതെ സ്വതന്ത്രരായി നിലനില്‍ക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും,തങ്ങളുടെ നിലനില്‍പ്പ് എത്രത്തോളം മികച്ചതാകുമെന്ന് അറിയില്ലെ”ന്നും ഫാറുഖ് അഭിപ്രായപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close