INDIANEWS

തങ്ങള്‍ പക്ഷപാത രഹിതര്‍: ഫേസ്ബുക്ക്

വാഷിംഗ്ടണ്‍: തങ്ങള്‍ വിദ്വേഷ പ്രചരണത്തിനും ആക്രമണങ്ങള്‍ക്ക് കാരണമാകുന്ന കണ്ടെന്റുകള്‍ക്കും എതിരാണെന്ന് ഫേസ്ബുക്ക് വക്താവ്. ഫേസ്ബുക്ക് ബിജെപി അനുകൂല നിലപാട് കൈക്കൊള്ളുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് ഫേസ്ബുക്കിന്റെ മറുപടി. ഇന്ത്യയിലെ ഭരണ പക്ഷത്തിന് അനുകൂല നിലപാടാണ് ഫേസ്ബുക്ക് സ്വീകരിക്കുന്നതെന്ന് അന്തരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഫേയ്ബുക്കിലെതന്നെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കമ്പനിയുടെ പക്ഷപാത നിലപാട് വാള്‍സ്ട്രീറ്റ് ജേണല്‍ ചൂണ്ടിക്കാണിക്കുന്നത്. കലാപത്തിന് വരെ വഴിതെളിച്ചേക്കാവുന്ന വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപിയുടെ തെലങ്കാന എംഎല്‍എ രാജ സിംഗിനെതിരെ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തയാറായില്ല. ഇതോടെയാണ് ഫേസ്ബുക്കിന്റെ ബിജെപി അനുകൂല നിലപാട് ചര്‍ച്ചയായത്. ഫേസ്ബുക്ക് ഇന്ത്യ – ബിജെപി ബന്ധം പ്രതിപക്ഷ പാര്‍ട്ടികള്‍ കാലങ്ങളായി ഉന്നയിക്കുന്നതാണ്.

Tags
Show More

Related Articles

Back to top button
Close