NEWSWORLD

തടവുകാരനുമായി സെക്സിൽ ഏർപ്പെട്ട് യുവതിയായ ജയിൽ വാർഡൻ; എല്ലാ ഒത്താശയും ചെയ്ത് സഹപ്രവർത്തകനും; വീഡിയോ വൈറലായതോടെ ഇരുവർക്കും സസ്പെൻഷൻ; തടവുകാരന് ഇനി കൂടുതൽ നിയന്ത്രണങ്ങളും

പ്രിട്ടോറിയ: സഹപ്രവർത്തകനും തടവുകാരനുമൊപ്പം ഓഫീസ് മുറിയിൽ വെച്ച് ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ട ജയിൽ വനിതാ ഓഫീസറെ സസ്പെൻഡ് ചെയ്തു. ലൈം​ഗിക ബന്ധത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി. സംഭവത്തിൽ ഉൾപ്പെട്ട യുവതിയുടെ സഹപ്രവർത്തകനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സൗത്ത് ആഫ്രിക്കയിലെ ക്വാസുലു-നടാലിലെ ജയിലിലാണ് സംഭവം.

കഴിഞ്ഞ മാസമാണ് ജയിൽ ഉദ്യോ​ഗസ്ഥ തടവുകാരനുമായി സെക്സിൽ ഏർപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇതോടെ അധികൃതർ സംഭവത്തിൽ അന്വേഷണം നടത്തുകയായിരുന്നു. വീഡിയോയിൽ ഉൾപ്പെട്ട തടവുകാരന് ശിക്ഷ കൂടുതൽ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഇത്തരം പ്രവൃത്തികളും മറ്റ് തരത്തിലുള്ള ലൈംഗിക ബന്ധമോ ഉദ്യോഗസ്ഥരും തടവുകാരും തമ്മിലുള്ള അവിഹിത പ്രണയത്തെ ഒരിക്കലും അനുവദിക്കാനോ സഹിക്കാനോ കഴിയില്ലെന്ന് ജയിൽ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. “പെരുമാറ്റച്ചട്ടം വ്യക്തമാണ്, അത് ലംഘിച്ചതായി കണ്ടെത്തിയവർ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരും. ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ഡിസിഎസ് മടിക്കില്ല. ഉദ്യോഗസ്ഥർ അന്തേവാസികൾക്ക് മാത്രമല്ല, വിശാലമായ പൊതു സമൂഹത്തിനും മാതൃകയായിരിക്കണം, ”- ജയിൽ വകുപ്പ് പ്രസ്താവനയിൽ പറയുന്നു.

ജയിലിൽ താരതമ്യേന സ്വാതന്ത്ര്യമുള്ള തടവുകാരനാണ് വനിതാ ജയിൽ വാർഡനുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ഇതിന് എല്ലാ ഒത്താശയും ചെയ്തത് യുവതിയുടെ സഹപ്രവർത്തകനായ ഉദ്യോ​ഗസ്ഥനായിരുന്നു. സംഭവം പുറംലോകം അറിഞ്ഞത് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close