KERALANEWS

തടവുകാരെ മര്‍ദിക്കരുത് ,ജീവനക്കാരോടു സംഘര്‍ഷത്തിനൊരുങ്ങിയാല്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനു കേസ് ; നിര്‍ദ്ദേശവുമായി ജയില്‍ വകുപ്പ്

തൃശൂര്‍: തടവുകാര്‍ക്കു മര്‍ദനമേല്‍ക്കുന്നതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കാന്‍ തടവുകാരെ മര്‍ദിക്കരുതെന്നും ജീവനക്കാരോടു മനഃപൂര്‍വം സംഘര്‍ഷത്തിനൊരുങ്ങുന്ന തടവുകാരുടെ പേരില്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനു കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശവുമായി ജയില്‍ വകുപ്പ്. ഇക്കാര്യം വ്യക്തമാക്കി ജയില്‍ വകുപ്പ് ഉത്തരവിറക്കി.കോടതികളിലും അന്വേഷണ ഏജന്‍സികള്‍ക്കു മുന്നിലും മര്‍ദനത്തിന്റെ പേരില്‍ ജയില്‍ വകുപ്പ് നാണംകെടുന്നതു പതിവായതോടെയാണ് നിര്‍ദേശം. തടവുകാരുടെ ക്രിമിനല്‍ പശ്ചാത്തലം, ജയിലിലെ നിയമ ലംഘനങ്ങളുടെ പട്ടിക, സിസിടിവി ദൃശ്യങ്ങള്‍, മെഡിക്കല്‍ രേഖകള്‍ എന്നിവ കൃത്യമായി സൂക്ഷിക്കാന്‍ ഓരോ ജയിലുകള്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close