NEWSTrendingWORLD

തടിയില്‍തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ പായ്ക്കപ്പല്‍ ദുബായ്ക്ക് സ്വന്തം

ഷാര്‍ജ: തടിയില്‍തീര്‍ത്ത ലോകത്തിലെത്തന്നെ ഏറ്റവും വലിയ പായ്ക്കപ്പല്‍ നിര്‍മിച്ച് പുതിയൊരു നേട്ടതിന് അര്‍ഹമായിരിക്കുകയാണ് ദുബായ്. ഒബെയ്ദ് എന്ന് പേരീട്ടിരിക്കുന്ന ഈ പായ്ക്കപ്പിലിന്റെ നിര്‍മ്മാതാവ് ഒബെയ്ദ് ജുമ ബിന്‍ മജിദ് അല്‍ ഫലാസിയുടെ മകനായ മാജിദ് ഒബയ്ദ് അല്‍ ഫലാസിയാണ്.

ഒരു അമേരിക്കന്‍ ഫുട്‌ബോള്‍ മൈതാനം സമുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന പ്രതീതിയാണ് കപ്പല്‍ കാണുന്ന ആദ്യക്കാഴ്ചയില്‍ കാഴ്ച്ചക്കാരനുണ്ടാകുന്നത്. ലണ്ടനിലെ ബിഗ് ബെന്നിനെക്കാള്‍ ഉയരമുണ്ട് ഈ കപ്പലിന്. മുന്‍പരിചയവും യാതൊരു വിധ സഹായവും ഇല്ലാതെ പൂര്‍വ്വിക പരിചയവും പ്രാദേശിക കരകൗശല വിദഗ്ധതയും ഉപയോഗിച്ചാണ് താന്‍ ഈ പായ്ക്കപ്പല്‍ നിര്‍മിച്ചതെന്ന് മാജിദ് പറയുന്നു.

‘11.229 മീറ്റര്‍ ഉയരവും 2500 ടണ്‍ ഭാരവും 6,000 ടണ്‍ വരെ ഭാരം വഹിക്കാനും ശേഷിയുള്ള ഈ കപ്പല്‍ നിര്‍മിക്കുന്നതിനാവശ്യമായ മരം പല സ്ഥലങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്നും അതിന്റെ രൂപം നല്‍കാന്‍ വര്‍ഷങ്ങളോളം വിദഗ്ദ്ധ തൊഴിലാളികള്‍ പരിശ്രമിച്ചുവെന്നും മജിദ് പറഞ്ഞു. തടിയും ഉരുക്കും കൂടാതെ നൂറുകണക്കിന് ബോള്‍ട്ടുകള്‍, സ്‌ക്രൂകള്‍ എന്നിവ കേടുകൂടാതെ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. 1,850 എച്ച്പി എഞ്ചിനുകളാണ് ഈ കൂറ്റന്‍ പായ്ക്കപ്പലിന്റെ കരുത്ത്. ചരക്ക് കൊണ്ടുപോകുന്നതിന് ഇത് ഉപയോഗിക്കുമെന്ന് മജിദ് ആവര്‍ത്തിച്ചു. യുഎഇ മുതല്‍ യെമന്‍, സൊമാലിയ, സുഡാന്‍, ഈജിപ്ത്, കെനിയ, പാക്കിസ്ഥാന്‍, ഇന്ത്യ, ഇറാഖ് തുടങ്ങി ലോകമെമ്പാടുമുള്ള വിവിധ തുറമുഖങ്ങളില്‍ ഈ പായ്ക്കപ്പല്‍ സജീവമാകുമെന്നും മജിദ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close