NEWSTrendingWORLD

തണുത്തുറഞ്ഞ കടലിൽ പൂർണ ന​ഗ്നരായി നീന്തിയത് 1500 യുവതീയുവാക്കൾ; ലോകം ചർച്ച ചെയ്യുന്ന ദൃശ്യങ്ങൾ കാണാം..

ഹൊബാർട്ട്: അസ്ഥികളെ പോലും മരവിപ്പിക്കുന്ന തണുത്ത കടലിൽ ന​ഗ്നരായി നീന്തി 1,500 ആളുകൾ. ആസ്ട്രേലിയൻ ദ്വീപായ ടാസ്മാനിയയിലാണ് സംഭവം. ആർട്ട്സ് ആന്റ് ഫുഡ് ഫെസ്റ്റിവലായ ഡാർക്ക് മോഫോയുടെ അവസാനം കുറിച്ചുകൊണ്ടായിരുന്നു ന​ഗ്നരായുള്ള കൂട്ട നീന്തൽ. 2021 ലെ ഡാർക്ക് മോഫോ ന്യൂഡ് സോളിറ്റിസ് നീന്തലിൽ അതിരാവിലെ 1,500 ൽ അധികം ആളുകളാണ് പങ്കെടുത്തത്. ഹൊബാർട്ടിലെ ബീച്ചിലെ അന്തരീക്ഷ താപനില വെറും മൂന്ന് ഡി​ഗ്രി സെൽഷ്യസ് ആയിരുന്നു, ജലത്തിന്റെ താപനില 13 ഡി​ഗ്രി സെൽഷ്യസും. എന്നാൽ ഇത് ധീരരായ നീന്തൽക്കാരുടെ കൂട്ടത്തെ തങ്ങളുടെ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല.

The event took palce at Sandy Bay beach in Hobart

സാൻഡി ബേ ബീച്ചിൽ നടന്ന പരിപാടിക്ക് ശേഷം മൂന്ന് യുവതികൾ ചെറുതുണി മാത്രം ചുറ്റി ഫോട്ടോക്ക് പോസ് ചെയ്തിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. “ഞങ്ങൾ ആദ്യമായാണ് ഇതിൽ പങ്കെടുക്കുന്നത്. വലിയ കൂട്ടം ആളുകൾ ഉണ്ടായിരുന്നു എന്നത് വളരെ സന്തോഷകരമായിരുന്നു. നിങ്ങൾ പ്രവേശിക്കുമ്പോൾ, നിങ്ങൾ അലറിക്കൊണ്ട് ഓടുന്നു. വളരെ വൈകും വരെ നിങ്ങൾക്ക് ഇത് ശരിക്കും അനുഭവിക്കാൻ കഴിയില്ല- ബ്രിസ്‌ബേൻ സ്വദേശിയായ 31 കാരനായ ബ്രാഡി പറഞ്ഞു.

The event requires them to strip off... but they can keep their swimming caps on

കോവിഡ് മഹാമാരിയെ തുടർന്ന് 2020 ൽ ഡാർക്ക് മോഫോ നിർത്തലാക്കുകയും ഈ വർഷം ഒരു ചെറിയ കാലയളവിൽ നടത്താൻ അനുമതി നൽകുകയുമായിരുന്നു. 2019 ൽ രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തിരുന്ന ന​ഗ്ന നീന്തലിൽ ഇക്കുറി കോവിഡ് -19 പ്രോട്ടോക്കോളുകൾ കാരണം കുറച്ച് ആളുകൾക്ക് മാത്രമേ പ്രവേശനം നൽകിയിരുന്നുള്ളൂ. ഗോത്രവർഗ്ഗക്കാരുടെ താളവും ചുവന്ന പുകയും സം​ഗീതവും ചടങ്ങിന് പ്രൗഢി പകർന്നു. “ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നു, ഇത് ഞങ്ങൾ ഒരിക്കലും ചെയ്യാത്ത ഒരു കാര്യമായിരിക്കുമെന്ന് ഞാൻ കരുതി. പശ്ചാത്താപമില്ല, ”28 കാരിയായ സംഗിത പറഞ്ഞു.

They braved ‘cold’ temperatures of 13C to mark the end of the longest night of the year
This year, because of coronavirus gathering restrictions, the number was capped at 1,500
Some 1,500 people braved the 3C air temperature to strip off at 7.42am this morning

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close