KERALANEWSTop News

തദ്ദേശതെരഞ്ഞെടുപ്പ്: പരസ്യപ്രചരണം ഇന്നവസാനിക്കും

തിരുവനന്തപുരം:ആദ്യഘട്ട തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്നവസാനിക്കും. എട്ടാം തീയതി തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലാണ് ഇന്ന് വൈകീട്ട് 6 ന് പരസ്യപ്രചാരണം അവസാനിക്കുന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 6813 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ എട്ടിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് ജില്ലകളിലായി 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 395 തദ്ദേശസ്ഥാപനങ്ങളിലായി 6813 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇന്ന് വൈകിട്ട് ആറ് മണിവരെയാണ് പരസ്യപ്രചരണത്തിനുള്ള സമയപരിധി.

എട്ടാം തീയതി രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാളെ വൈകിട്ട് മൂന്ന് മണിവരെ കോവിഡ് ബാധിക്കുന്നവര്‍ക്കും ക്വാറന്റൈന്‍ ഉള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. അതിന് ശേഷം കോവിഡ് ബാധിക്കുന്നവര്‍ പോളിങിന്റെ അന്ന് ആറ് മണിക്ക് ശേഷം പോളിംങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തണം. വോട്ട് ചെയ്യാനെത്തുന്ന ഭിന്നശേഷിക്കാരും ശാരീരിക അവശതയുള്ളവരും ക്യൂ നില്‍ക്കേണ്ടെന്ന നിര്‍ദ്ദേശവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. ആദ്യഘട്ടതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഇന്ന് ആറ് മണി മുതല്‍ വോട്ടെടുപ്പ് കഴിയും വരെ മദ്യവിതരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close