KERALANEWSTrending

തദ്ദേശതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയോടെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം:16ന് ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ണമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.ഉച്ചയ്ക്ക് 11 മണിക്ക് ഗ്രാമപഞ്ചായത്തിന്റെ ഫലപ്രഖ്യാപനമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍.

വോട്ടെണ്ണൽ ദിനംതപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞ് മാത്രമേ ഇലക്ട്രോണിക് വോട്ടുകൾ എണ്ണൂ. പത്ത് ജില്ലകളിലെ കണക്കനുസരിച്ച് ഇതുവരെ 2,11,849 പോസ്റ്റൽ വോട്ടുകളാണുള്ളത്‌. ഇവയെല്ലാം എണ്ണാൻ സമയതാമസം ഉള്ളതിനാല്‍വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 8 മണിക്ക് തന്നെ ആരംഭിക്കുമെന്ന് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്‌.

സംസ്ഥാനത്തെ പോളിംഗ് ശതമാനം മൂന്നാം ഘട്ടത്തിൽ ആകെ 78 ശതമാനം കടന്നിട്ടുണ്ട് സംസ്ഥാനത്തെ മൊത്തം പോളിംഗ് ശതമാനം 76 ആയി. 1199 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 74,899 സ്ഥാനാർത്ഥികളാണ് ആകെ ജനവിധി തേടിയത്.പുതിയ ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 21-ന് നടക്കും. ഭരണസമിതി അധ്യക്ഷൻമാരുടെയും ഉപാധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു.

എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന നിലയില്‍ വോട്ടെണ്ണലിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന തിനാല്‍244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉണ്ടാകും. കോർപ്പറേഷൻ തലത്തിൽ ആറ് വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാകും. 152 എണ്ണം ബ്ലോക്ക് തലത്തി ലും 86 എണ്ണം മുൻസിപ്പാലിറ്റി തലത്തിലും.

പൊതുവിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നും, തെരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായി പൂർത്തിയാക്കാൻ സഹായിച്ചതിന് എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളോടും തെരഞ്ഞെടുപ്പ് കമ്മീഷണർ നന്ദിയും അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close