KERALANEWS

തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം വിലയിരുത്താന്‍ യു ഡി എഫ് യോഗം ഇന്ന്‌

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം വിലയിരുത്താന്‍ യു ഡി എഫ് യോഗം വൈകിട്ട് മൂന്നിന് ചേരും. കോണ്‍ഗ്രസിലെ തമ്മിലടിയാണ് തോല്‍വിക്ക് കാരണമെന്ന ഘടകകക്ഷികളുടെ പൊതുവികാരം ചര്‍ച്ചകളെ ചൂടേറിയതാക്കും. കോണ്‍ഗ്രസിന്റ തെറ്റുതിരുത്തല്‍ നടപടിക്കും ഇന്ന് തുടക്കമാകും

തോല്‍വിയുടെ പഴി കോണ്‍ഗ്രസിനുമേല്‍ ചാര്‍ത്തി മുസ്‌ലിം ലീഗും ആര്‍.എസ്.പിയും പരസ്യമായി രംഗത്ത് വന്നിരുന്നു.ഇക്കാര്യങ്ങള്‍ ഇന്നത്തെ യു.ഡി.എഫ് യോഗത്തിലും ഉയരും ഒരു പക്ഷേ കൂടുതല്‍ കക്ഷികള്‍ ഇതാവര്‍ത്തിക്കുകയും ചെയ്‌തേക്കാം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും തമ്മിലടിയുമാണ് തിരിച്ചടിക്ക് കാരണം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള ധാരണ വിവാദമാക്കിയതും അതുവഴി മധ്യകേരളത്തില്‍ പരമ്പരാഗത വോട്ടുകള്‍ നഷ്ടമായതും ഗൗരവ ചര്‍ച്ചയ്ക്ക് വഴിയൊരുക്കും.

ഘടകകക്ഷികള്‍ക്ക് നല്‍കിയ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തി വഞ്ചിച്ചെന്ന അഭിപ്രായവും മിക്ക ഘടകകക്ഷികള്‍ക്കും ഉണ്ട്. കോണ്‍ഗ്രസ് തൊടുപുഴയില്‍ കാലുവാരിയെന്ന് പി ജെ ജോസഫ് പരസ്യമായി പറഞ്ഞതും ഇതിന്റ ഭാഗമാണ്. ജോസ് കെ മാണിയെ മുന്നണിയില്‍ നിന്ന് പുറത്താക്കേണ്ടിയിരുന്നില്ലെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റ അഭിപ്രായവും ചര്‍ച്ചയ്ക്ക് വരും.തോറ്റിട്ടും യു ഡി എഫിന് തിരിച്ചടിയുണ്ടായിട്ടില്ലെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റ മുടന്തന്‍ ന്യായവും ഘടകകക്ഷികള്‍ക്ക് ദഹിച്ചിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ തോല്‍വിയെ ഗൗരവത്തോടെ കാണണമെന്ന് ആര്‍ എസ് പി ഉള്‍പ്പടെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള തന്ത്രങ്ങളാവും ഇന്നത്തെ യോഗത്തില്‍ ആവിഷ്‌കരിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close