KERALANEWSTrending

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ജനകീയ അടിത്തറയ്ക്ക് കോട്ടം തട്ടിയില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ജനകീയ അടിത്തറയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടിംഗ് ശതമാനം കൂടുതല്‍ നേടിയത് യുഡിഎഫാണ്. എന്നാല്‍ യുഡിഎഫിന് എതിരെ സംസ്ഥാനത്ത് വ്യാപകമായി പ്രചരണം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.കോര്‍പ്പറേഷനുകളില്‍ പ്രതീക്ഷിച്ച വിജയമുണ്ടാക്കാന്‍ സാധിച്ചില്ല. മുന്‍സിപ്പാലിറ്റികളില്‍ വലിയ മുന്നേറ്റമാണ് യുഡിഎഫ് ഉണ്ടാക്കിയത്.

ജില്ലാ പഞ്ചായത്തുകളിലാണ് കണക്കുകൂട്ടലുകള്‍ തെറ്റിയത്. ഗ്രാമപഞ്ചായത്തിലും തുല്യമായ നിലയില്‍ പോരാട്ടത്തിന് നേതൃത്വം കൊടുക്കാന്‍ യുഡിഎഫിനു കഴിഞ്ഞു. അഴിമതിയിലും കൊളളയിലും മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അത് പൂര്‍ണമായി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ല. പ്രാദേശിക തിരഞ്ഞെടുപ്പായതിനാല്‍ തന്നെ വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും എല്ലാം പരാമര്‍ശിക്കപ്പെട്ടതു കൊണ്ട് രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മുസ്ലീം ലീഗിനെ ചെളിവാരിയെറിയാനുളള വ്യാപക പ്രചരണം നടക്കുകയാണ്. അതുവഴി കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ദുര്‍ബലപ്പെടുത്തുക എന്ന ഹീന ബുദ്ധിയാണ് ഇതിനു പിന്നിലെന്നും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് സിപിഎം ആണ്. മതധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത്. ജനങ്ങള്‍ അത് മനസിലാക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close