KERALANEWS

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്ന ആവശ്യവുമായി പി.സി. ജോര്‍ജ് സുപ്രീം കോടതിയില്‍

തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം എന്ന് ആവശ്യവുമായി പി.സി. ജോര്‍ജ് എം.എല്‍.എ സുപ്രീം കോടതിയെ സമീപിച്ചു. കോവിഡ്-19 വ്യാപനം രൂക്ഷമായ കേരളത്തില്‍ ഡിസംബറില്‍ തിരഞ്ഞെടുപ്പു നടത്തുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നും പി സി ജോര്‍ജ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.ഇതേകാര്യം ആവശ്യപ്പെട്ട് പി.സി. ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് പ്രക്രിയയുമായി മുന്നോട്ടുപോകാം എന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close