INDIANEWS

തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെലവ് കാണിച്ചില്ല; 81 പേരെ മത്സരിക്കുന്നതിന് അയോഗ്യരാക്കി

ന്യൂഡല്‍ഹി: തദ്ദേശസ്ഥാപനങ്ങളില്‍ 2019 ജനുവരി മുതല്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ യഥാസമയം ചെലവ് കണക്ക് സമര്‍പ്പിക്കാതിരുന്ന 81 പേരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യരാക്കി. ഉത്തരവ് തീയതി മുതല്‍ അഞ്ച് വര്‍ഷക്കാലത്തേയ്ക്കാണ് അയോഗ്യതയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.പഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച 67 പേരെയും മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളില്‍ മത്സരിച്ച 14 പേരെയുമാണ് അയോഗ്യരാക്കിയത്. യഥാസമയം ചെലവ് കണക്ക് സമര്‍പ്പിക്കാതിരുന്ന 2015 ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച 8750 പേരെയും ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച 224 പേരെയും കമ്മിഷന്‍ അയോഗ്യരാക്കിയിട്ടുണ്ട്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവര്‍ക്ക് അയോഗ്യത നിലനില്‍ക്കുന്നുണ്ട്. അയോഗ്യരാക്കിയവരുടെ ലിസ്റ്റ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close