Breaking NewsKERALANEWS

തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടത്തും യന്ത്രത്തകരാര്‍

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടത്തും യന്ത്രത്തകരാര്‍ ഉണ്ടായി.കൊല്ലത്ത് രണ്ട് ബൂത്തിലും തിരുവനന്തപുരത്ത് മൂന്ന് ബൂത്തിലും യന്ത്രത്തകരാര്‍. ആലപ്പുഴയില്‍ ആറിടത്ത് യന്ത്രത്തകരാര്‍ മൂലം പോളിങ് തടസപ്പെട്ടു. പത്തനംതിട്ട റാന്നി പുല്ലൂപ്രത്തും വോട്ടിങ് യന്ത്രത്തകരാര്‍ കണ്ടെത്തി. പതിവിലും കൂടുതല്‍ സമയം വോട്ട് രേഖപ്പെടുത്താന്‍ എടുക്കുന്നുണ്ട്.ആദ്യഘട്ടത്തില്‍ കനത്ത പോളിങ്ങാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍, എംപിമാരായ സുരേഷ് ഗോപി, എന്‍ പ്രേമചന്ദ്രന്‍ എന്നിവര്‍ വോട്ട് ചെയ്തു.

മാസ്‌ക് ധരിച്ചുമാത്രമെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്താവൂ. വൈകിട്ട് ആറുവരെ ബൂത്തിലെത്തുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കും. മറ്റുള്ളവരുടെ പോളിങ് അവസാനിച്ചശേഷമാകും കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. അപ്പോഴേക്കും പോളിങ് ഉദ്യോഗസ്ഥര്‍ പി.പി.ഇ കിറ്റ് ധരിക്കും. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്റീനില്‍ പോകേണ്ടിവന്നവര്‍ക്കും വോട്ടുചെയ്യാം. വോട്ടെണ്ണല്‍ 16 നാണ്.
മന്ത്രിമാരായ കടകംപ്പള്ളി സുരേന്ദ്രന്‍ ജെ.മേഴ്‌സിക്കുട്ടിയമ്മ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എംപിമാരായ സുരേഷ് ഗോപി, എന്‍ പ്രേമചന്ദ്രന്‍ കെസി വേണുഗോപാല്‍ എന്നിവര്‍ വോട്ട് ചെയ്തു.

മാസ്‌ക് ധരിച്ചുമാത്രമെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്താവൂ. വൈകിട്ട് ആറുവരെ ബൂത്തിലെത്തുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കും. മറ്റുള്ളവരുടെ പോളിങ് അവസാനിച്ചശേഷമാകും കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. അപ്പോഴേക്കും പോളിങ് ഉദ്യോഗസ്ഥര്‍ പി.പി.ഇ കിറ്റ് ധരിക്കും. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്റീനില്‍ പോകേണ്ടിവന്നവര്‍ക്കും വോട്ടുചെയ്യാം. വോട്ടെണ്ണല്‍ 16 നാണ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close