KERALANEWSTop News

തദ്ദേശ തെരഞ്ഞെടുപ്പ്:ഏറ്റവുമുയര്‍ന്ന പോളിംഗ് ശതമാനം മൂന്നാംഘട്ടത്തില്‍

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ അവസാനമണിക്കൂറില്‍ ആവേശത്തോടെ പോളിംഗ് പുരോഗമിക്കുകയാണ്. മറ്റ് ഘട്ടങ്ങളെ അപേക്ഷിച്ച് അവസാനഘട്ടമായ മൂന്നാംഘട്ടത്തിലാണ് ഏറ്റവുമുയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 78 പോളിംഗ് ശതമാനമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി ആകെ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇപ്പോഴും വടക്കന്‍ കേരളത്തില്‍ മിക്ക ബൂത്തുകളിലും നീണ്ട നിരയാണ് കാണുന്നത്.അവസാന അരമണിക്കൂറില്‍ മിക്ക ബൂത്തുകളിലും കൊവിഡ് രോഗികളെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി.

അവസാനമിനിറ്റുകളിലും നിരവധിപ്പേര്‍ വോട്ട് രേഖപ്പെടുത്താന്‍ കാത്ത് നില്‍ക്കുന്ന ദൃശ്യങ്ങള്‍ കാണാമായിരുന്നു. അവസാനമെത്തിയവര്‍ക്കെല്ലാം ടോക്കണ്‍ കൊടുത്താണ് വോട്ട് ചെയ്യിച്ചത്.സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വോട്ട് ചെയ്ത ഘട്ടമാണിത്. പുരുഷന്‍മാര്‍ ആകെ 75.37% ആണ് വോട്ട് ചെയ്തത്. 78.78 ശതമാനം സ്ത്രീകള്‍ മൂന്നാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close