Breaking NewsKERALANEWS

തദ്ദേശ തെരഞ്ഞെടുപ്പ്‌: ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ്

കൊച്ചി:തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ്. ആദ്യ അരമണിക്കൂറില്‍ 9.28 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വയനാട്ടില്‍ 9.53 ശതമാനം, പാലക്കാട്ട് 8.83 ശതമാനം, തൃശൂരില്‍ 9.15തമാനം, എറണാകുളം 9..47 ശതമാനം, കോട്ടയം 9.37 ശതമാനം എന്നിങ്ങനെയാണ് ആദ്യ അരമണിക്കൂറില്‍ പോളിംഗ് രേഖപ്പെടുത്തിയത്.

എറണാകുളം കോര്‍പറേഷനില്‍ 7.45 ശതമാനവും തൃശൂര്‍ കോര്‍പറേഷനില്‍ 7.39 ശതമാനവും വോട്ട് ആദ്യ അരമണിക്കൂറില്‍ രേഖപ്പെടുത്തി. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. കൊവിഡ് പശ്ചാതലത്തില്‍ കര്‍ശന സുരക്ഷായോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close