KERALANEWS

തദ്ദേശ തെരഞ്ഞെടുപ്പ്: അഞ്ചിടത്ത് പരസ്യ പ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യപ്രചാരണം നാളെ അവസാനിക്കും.ഡിസംബര്‍ എട്ടിന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിലാണ് നാള പരസ്യ പ്രചാരണം അവസാനിക്കുന്നത്. കലാശക്കൊട്ട് ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു കൊട്ടിക്കലാശത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് . ഇതു ലംഘിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ നടപടിയുണ്ടാകും. ജാഥ, ആള്‍ക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികളും ഇന്നും നാളെയും ഒഴിവാക്കണം.

Read Also:തദ്ദേശ തെരഞ്ഞെടുപ്പ്: അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റി വച്ചു

കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും സ്‌പെഷ്യല്‍ വോട്ട് പ്രക്രിയ പുരോഗമിക്കുകയാണ്.കോവിഡ് ഭീതിക്കിടയിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ആവേശം ചോരാതെ നോക്കിയ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിലെ പരസ്യപ്രചാരണം നാളെ വൈകിട്ട് ആറുമണിക്ക് അവസാനിക്കും..പ്രചാരണ സമയം അവസാനിച്ചാല്‍ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും വാര്‍ഡിനു പുറത്തു പോകണം. സ്ഥാനാര്‍ഥിയോ ഇലക്ഷന്‍ ഏജന്റോ വാര്‍ഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കില്‍ വാര്‍ഡുകളില്‍ തുടരാം. ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയ്ക്ക് വെള്ളയും ജില്ലാ പഞ്ചായത്തിന് നീലയും ബ്ലോക്ക് പഞ്ചായത്തിന് പിങ്കും നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് കമ്മിഷന്‍ നിശ്ചയിച്ചിട്ടുള്ളത്.സ്ഥാനാര്‍ഥികളോ രാഷ്ട്രീയപാര്‍ട്ടികളോ ഡമ്മി ബാലറ്റുകള്‍ അച്ചടിക്കുമ്പോള്‍ യഥാര്‍ത്ഥ ബാലറ്റുമായി സാമ്യം തോന്നാല്‍ പാടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close