KERALANEWS

തദ്ദേശ തെരഞ്ഞെടുപ്പ് : പുതുപ്പള്ളിയില്‍ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി

കോട്ടയം : പുതുപ്പള്ളിയില്‍ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ഉമ്മന്‍ചാണ്ടിയുടെ തട്ടകം യുഡിഎഫിന് നഷ്ടമാകുന്നത്. ഇവിടെ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു.പുതുപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ 9 സീറ്റ് നേടിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വാര്‍ഡില്‍ അടക്കം വോട്ടെണ്ണലിന്റെ തുടക്കത്തില്‍ യുഡിഎഫ് പിന്നിലായിരുന്നു. ഏഴ് സീറ്റാണ് യുഡിഎഫിന് കിട്ടിയത്. രണ്ട് സീറ്റ് ബിജെപിക്കും കിട്ടി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും തട്ടകത്തില്‍ ഇടതു മുന്നണി ആധിപത്യം നേടിയിരുന്നു.

കൂടുതല്‍ വോട്ടെണ്ണല്‍ വാര്‍ത്തകള്‍ക്ക് :https://mediamangalam.com/election/result.php

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close