KERALANEWSTrending

തദ്ദേശ വോട്ടെടുപ്പില്‍ പോളിങ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം;ആറ് മണിവരെ 77.71 ശതമാനം പോളിങ്

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പില്‍ പോളിങ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെ നാല് ജില്ലകളിലും കനത്ത പോളിങ്. പൊതുജനങ്ങള്‍ക്കുള്ള പോളിങ് ആറ് മണിക്ക് അവസാനിക്കുമ്പോള്‍ 77.71 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 72.67% ആയിരുന്നു പോളിങ്. രണ്ടാംഘട്ട വോട്ടെടുപ്പിലെ അന്തിമ പോളിങ് ശതമാനം 76.78 ആയിരുന്നു. ആദ്യ രണ്ടുഘട്ടങ്ങളിലേക്കാളും കൂടുതല്‍ പോളിങ്ങാണ് മൂന്നാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. വടക്കന്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലായിരുന്നു പോളിങ്.

മലപ്പുറം 78.10, കോഴിക്കോട് 77.95, കണ്ണൂര്‍ 77.49, കാസര്‍കോഡ് 76.27 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.കോഴിക്കോട് കോര്‍പ്പറേഷനില്‍ 69.07 ശതമാനവും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 69.51 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. നാല് ജില്ലകളിലും 2015 നേക്കാള്‍ മികച്ച ശരാശരി പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 77.75 ആയിരുന്നു പോളിങ് ശരാശരി.

ഇതിനിടെ പലയിടത്തും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. നാദാപുരം തെരുവംപറമ്പില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ഗ്രാനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close