KERALANEWS

തനിക്കെതിരേ ബിജെപി നടത്തുന്ന ഗൂഢാലോചനയാണ് ഇത്തരത്തിലൊരു പരാതിക്ക് പിന്നിൽ;പലരും നൽകിയ പണം രാജപ്പന്റെ കൈയിലുണ്ട്;അക്കൗണ്ടിൽ നിന്ന് പണം തട്ടിയെന്ന ആരോപണത്തിനെതിരെ വിലാസിനി രം​ഗത്ത്

കോട്ടയം: താൻ അറിയാതെ തന്റെ അക്കൗണ്ടിൽ നിന്ന് സഹോദരി പണം തട്ടിയെടുത്തതായി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിരിക്കുന്ന രാജപ്പൻ ചേട്ടൻറെ പരാതി അടിസ്ഥാന രഹിതമാണ് എന്ന് ആരോപിച്ച് സഹോദരി വിലാസിനി.പണം എടുത്ത് രാജപ്പന് തന്നെ നൽകിയെന്നാണ് വിലാസിനി പറയുന്നത്. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നും വിലാസിനി പറഞ്ഞു.

ബിജെപി പ്രവർത്തകനായ സഹോദരന്റെ മകൻ സതീഷാണ് ഇത്തരത്തിലുള്ള ഒരു ആരോപണത്തിന് പിന്നിലെന്ന് വിലാസിനിയുടെ മകൻ ജയലാൽ ആരോപിച്ചു. സിപിഎമ്മിന്റെ ആർപ്പൂക്കര ബ്രാഞ്ച് കമ്മറ്റി അംഗമാണ് ജയലാൽ. തനിക്കെതിരേ ബിജെപി നടത്തുന്ന ഗൂഢാലോചനയാണ് ഇത്തരത്തിലൊരു പരാതിക്ക് പിന്നിലെന്നാണ് ആരോപണം. പലരും നൽകിയ പണം രാജപ്പന്റെ കൈയിലുണ്ടെന്നും അനിയന്റെ മകനായ സതീഷാണ് ഈ പണമെല്ലാം വാങ്ങിച്ചെടുക്കുന്നതെന്നും അവർ പറഞ്ഞു. സതീഷാണ് പരാതിക്ക് പിന്നിലെന്നും അവർ ആരോപിച്ചു. താനും മകനും ചേർന്നാണ് പണം ബാങ്കിൽ നിന്ന് എടുത്തത്. അത് അന്ന് തന്നെ രാജപ്പനെ ഏൽപ്പിച്ചുവെന്നും പണം എന്ത് ചെയ്‌തെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.

മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടിയ കുമരകം മഞ്ചാടിക്കരി എന്‍.എസ്. രാജപ്പന്‍ എന്ന വേമ്പനാട്ടു കായലിന്റെ കാവലാള്‍ കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പന്‍ ചേട്ടനെ സോഷ്യല്‍ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്. ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്ത ഇദ്ദേഹം കുപ്പി വിറ്റാല്‍ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം.എന്നാല്‍ ഇപ്പോള്‍ താന്‍ അറിയാതെ തന്റെ അക്കൗണ്ടില്‍ നിന്ന് സഹോദരി പണം തട്ടിയെടുത്തതായി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിരിക്കുകയാണ് രാജപ്പന്‍ ചേട്ടന്‍.

പരിസ്ഥിതി പ്രവര്‍ത്തനത്തിന് തായ്വാന്റെ പുരസ്‌ക്കാരം സ്വന്തമാക്കിയ രാജപ്പന് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പാരിതോഷികമായി ലഭിച്ച 5.08 ലക്ഷം രൂപ സഹോദരി വസ്തുവാങ്ങാന്‍ എന്ന വ്യാജേന പിന്‍വലിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.

ചെത്തുവേലി സ്വദേശി വിലാസിനി രാജപ്പന് വീടു വയ്ക്കുന്നതിനു വേണ്ടി സ്ഥലം വാങ്ങാനാണ് ബാങ്കില്‍ നിന്നു പണമെടുത്തതെന്നു വിലാസിനി പറഞ്ഞു. ലോക്ഡൗണ്‍ കാരണം സ്ഥലം ആധാരം ചെയ്തു വാങ്ങാന്‍ കഴിഞ്ഞില്ല.സ്ഥലം വാങ്ങി രാജപ്പനു വീടു വച്ചു നല്‍കുമെന്നും വിലാസിനി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണു വിലാസിനി 5.08 ലക്ഷം രൂപ എടുത്തത്. ബുധനാഴ്ച ബാങ്കില്‍ നിന്നു സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് പണം പിന്‍വലിച്ചതായി അറിഞ്ഞതെന്ന് രാജപ്പന്‍ പരാതിയില്‍ പറഞ്ഞു.തനിക്ക് സമ്മാനമായി ലഭിച്ച 2 വള്ളങ്ങളും വിലാസിനി കൈവശം വച്ചിരിക്കുകയാണെന്നും രാജപ്പന്റെ പരാതിയില്‍ പറയുന്നു. സ്വന്തമായി വീടില്ലാത്ത രാജപ്പന്‍ സഹോദരന്‍ പാപ്പച്ചിക്കൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്. നേരത്തേ വിലാസിനിക്കൊപ്പമായിരുന്നു താമസം. മഞ്ചാടിക്കരിയില്‍ അടുത്തടുത്താണ് രാജപ്പനും വിലാസിനിയും താമസിക്കുന്നത്.

73-ാമത് മന്‍ കി ബാത്തിലാണ് വേമ്പനാട് കായലിന്റെ സംരക്ഷകന്‍ രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. കായലില്‍ വലിച്ചെറിയുന്ന കുപ്പി പെറുക്കി ജീവിക്കുന്ന ആളാണ് കോട്ടയം കുമരകം സ്വദേശിയായ രാജപ്പന്‍. ജന്മനാ രണ്ട് കാലുകള്‍ക്കും സ്വാധീനമില്ല. മഹാത്തായ ജോലിയാണ് അദ്ദേഹം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതോടെ സമൂഹത്തിന് വേണ്ടി എല്ലാ പരാധിനീതകളും മറന്ന് നന്മ ചെയ്യുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ രാജപ്പന്‍ ചേട്ടന്‍ ജീവിതവും ചര്‍ച്ചയാകുകയാണ്.കുപ്പി വിറ്റാല്‍ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് രാജപ്പേട്ടന്റെ ജീവിതം. രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ വള്ളവുമായി കായലില്‍ ഇറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ മാത്രം കിട്ടണമെന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ആറ് വര്‍ഷമായി രാജപ്പന്‍ ഈ തൊഴില്‍ ചെയ്യാന്‍ തുടങ്ങിയിട്ട്. പൊളിഞ്ഞു വീഴാറായ വീട്ടിലാണ് രാജപ്പന്റെ താമസം. വീട്ടില്‍ വൈദ്യുതിയുമില്ല. മെഴുകുതിരി കത്തിച്ചാണ് രാത്രി തള്ളി നീക്കുന്നത്. എങ്കിലും തന്റെ ജോലിയില്‍ രാജപ്പന്‍ സന്തുഷ്ടനാണ്.വീട്ടില്‍ നിന്നു രാവിലെ ഒന്‍പതോടെ പുറപ്പെടും. വഞ്ചി നിറയെ പ്ലാസ്റ്റിക് കുപ്പികളുമായി തിരികെയെത്തുമ്പോള്‍ നേരം ഇരുട്ടും. ചിലപ്പോള്‍ പിറ്റേന്നാകും മടങ്ങിയെത്തുക. കൈകള്‍ നിലത്തു കുത്തി ഇഴഞ്ഞേ മുന്നോട്ടു നീങ്ങാന്‍ കഴിയൂ. പല ജോലികളും ചെയ്തു നോക്കിയെങ്കിലും ആരോഗ്യപ്രശ്നം മൂലം തുടരാനായില്ല. ഇതോടെയാണു ശ്രമകരമല്ലാത്ത ജോലികളിലേക്കു തിരിഞ്ഞത്. ദിവസക്കൂലിക്ക് എടുത്ത വള്ളത്തിലാണ് ആദ്യം കായലില്‍ പോയിരുന്നത്. പിന്നീടു സന്നദ്ധ സംഘടനകളുടെ കാരുണ്യത്തില്‍ സ്വന്തമായി വള്ളം കിട്ടി. അങ്ങനെ പുതിയ രക്ഷാ ദൗത്യത്തിന്റെ നായകനായി.കുമരകം മഞ്ചാടിക്കരിയിലെ വീട്ടുമുറ്റത്തു നിന്നു തൊട്ടടുത്തുള്ള കൈത്തോടിന്റെ ഓരം വരെ രാജപ്പന്‍ നിരങ്ങി എത്തും. കടവില്‍ അടുക്കിവച്ച മണല്‍ച്ചാക്കുകളില്‍ കൈ കുത്തി കൊച്ചുവള്ളത്തിലേക്കു കയറും. പോളിയോ ബാധിച്ചു തളര്‍ന്ന ഇരുകാലുകളും വള്ളത്തിലേക്ക് എടുത്തുവയ്ക്കും. പിന്നെ വേമ്പനാട്ടു കായല്‍ ഓളത്തിലേക്ക് തുഴയും.

ജീവിത പരിമിതികള്‍ക്കിടയിലും ഈ യാത്ര ചെയ്യുന്നത് ഒരു സന്ദേശം പകര്‍ന്നു നല്‍കാനാണ്. കായലും ഇടത്തോടുകളും മലിനമാക്കരുതെന്ന സന്ദേശം. കായലിലും ഇടത്തോടുകളിലുമുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചതിനു ശേഷമാണു രാജപ്പന്റെ മടക്കം. ഇവ ആക്രിവിലയ്ക്കു വില്‍ക്കും.ഒഴുക്കിനെതിരെ തുഴയെറിഞ്ഞ് ഈ എഴുപതി രണ്ടുകാരന്‍ പെറുക്കി കൂട്ടുന്ന പ്ലാസ്റ്റിക് കുപ്പികള്‍ അത്രയേറെയാണ്. ഇത് തിരിച്ചറിഞ്ഞാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം എത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് രാജപ്പന്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഈ മനുഷ്യന്റെ അസാധാരണ ത്യാഗത്തിന്റെ കഥ മുഖ്യധാരാ മാധ്യമങ്ങളില്‍ എത്തി. ഇതോടെ പ്രധാനമന്ത്രിയും ഇത് അറിഞ്ഞു. ഓളപ്പരപ്പുകള്‍ക്ക് മുകളില്‍ പൊങ്ങി കിടക്കുന്ന ഈ പ്ലാസ്റ്റിക് കുപ്പികളാണ് രാജപ്പന്‍ ചേട്ടന്റെ ഏക ഉപജീവനമാര്‍ഗം. കുമരകം കൈപ്പുഴമുട്ട് സ്വദേശിയായ ഇദ്ദേഹത്തിന് ജന്മനാ കാലുകള്‍ക്ക് ചലനശേഷിയില്ല. എങ്കിലും തന്റെ പരിമിതികളെ മറന്നാണ് കായലിലെ അധ്വാനം.കായലിന് കരുത്തുമാകും. അതിലൂടെ ഈ പണി രാജപ്പന് സ്വന്തം കാലില്‍ നില്‍ക്കാനും കഴിയുന്നു. നേരം പുലരുമ്പോള്‍ തന്നെ രാജപ്പന്‍ തോണിയുമായി കായലിലെത്തും.സന്ധ്യയാകുമ്പോള്‍ വള്ളം നിറച്ച് കുപ്പികളുമായി തിരികെ കരയിലേക്ക്.

ചില ദിവസങ്ങളില്‍ ഏറെ ദൂരം സഞ്ചരിക്കും. വള്ളം നിറയെ പെറുക്കി കൂട്ടുന്ന ഈ പ്ലാസ്റ്റിക് കുപ്പികള്‍ പലപ്പോഴും ഒരു കിലോ പോലും തികയാറില്ല. ഇനി ഒരു കിലോ തികഞ്ഞാല്‍ തന്നെ ഇദ്ദേഹത്തിന് കിട്ടുക വെറും 12 രൂപ മാത്രം. അതു മതി ഈ മനുഷ്യന് ആ ദിവസം സന്തോഷിക്കാന്‍.ചിലപ്പോള്‍ രാത്രി കഴിഞ്ഞും പണിയെടുക്കും. അന്ന് വീട്ടിലേക്ക് പോകാന്‍ പറ്റില്ല. അന്ന് ഏതെങ്കിലും പാലത്തിനടിയില്‍ വള്ളം കെട്ടി വള്ളത്തില്‍ തന്നെ കിടന്നുറങ്ങും. കഴിഞ്ഞ ആറു വര്‍ഷമായി വേമ്പനാട്ട് കായലിലെയും പുഴകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പിന്നാലെ രാജപ്പനുമുണ്ട്. ആദ്യമൊക്കെ വാടകയ്ക്കെടുത്ത വള്ളത്തിലായിരുന്നു ഇദ്ദേഹം പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചിരുന്നത്.പിന്നീട് നാട്ടുകാരുടെ സഹായത്തോടെ സ്വന്തമായി ഒരു വള്ളം കിട്ടി. ഇതോടെ ഉത്തരവാദിത്തം കൂടി. പിന്നെ കൂടുതല്‍ കരുതലുമായി കായല്‍ പരപ്പിലെ പ്ലാസ്റ്റിക് രാജപ്പന്‍ നീക്കി.കൈപ്പുഴയാറിന് തീരത്തെ കൊച്ചുവീട്ടില്‍ പെറുക്കി കൂട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രാജപ്പന്‍ ചേട്ടന്‍ ചാക്കില്‍ കെട്ടി സൂക്ഷിക്കും. ആഴ്ചയിലോ ചിലപ്പോള്‍ മാസങ്ങളോ എടുത്തായിരിക്കും ഇത് വില്‍ക്കുക. ഇങ്ങനെ ശേഖരിച്ചുവച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴിഞ്ഞ പ്രളയത്തിന് മുഴുവനായും ഒഴുകി പോയി. ഇത് വേദനയുമായി വിലാസിനിയമ്മ എന്ന സഹോദരിയും കുടുംബവുമാണ് രാജപ്പന് ഭക്ഷണവും മറ്റും നല്‍കുന്നത്. മഞ്ചാടിക്കരിയിലെ പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ കഴിഞ്ഞ വര്‍ഷം വരെ ഒറ്റയ്ക്കായിരുന്നു താമസം.അടുത്ത വീട്ടിലുള്ളവരാണു ഭക്ഷണവും മറ്റും നല്‍കിയിരുന്നത്. എന്നാല്‍ 2019ലെ വെള്ളപ്പൊക്കത്തില്‍ വീടു തകര്‍ന്നതോടെ സഹോദരി വിലാസിനിയുടെ വീട്ടിലേക്കു മാറി. അപ്പോഴും കായലിനോടുള്ള കരുതല്‍ ഈ 72-കാരന്‍ മറന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close