ന്യൂഡല്‍ഹി:ജനപ്രിയ ജ്വല്ലറി ബ്രാന്‍ഡായ ടൈറ്റന്‍ ഗ്രൂപ്പിന്റെ തനിഷ്‌ക് പരസ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പരസ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് വിവിധ തലത്തിലാണ്. ഒരു വിഭാഗം ഈ പരസ്യത്തെ ‘ലവ് ജിഹാദിനെ പ്രോത്സാഹിപ്പിച്ചു’ എന്നരീതിയില്‍ വളച്ചൊടിച്ചപ്പോള്‍, മറ്റൊരു വിഭാഗം പറഞ്ഞത് പരസ്യം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ്. ഇന്ത്യയുടെ ആശയത്തിന് എതിരായ പരസ്യം പ്രചരിപ്പിച്ചു എന്ന വാദം ഉയര്‍ന്നു വന്നതോടെ താനിഷ്‌ക്കിന്റെ പുതിയ വീഡിയോ അവര്‍ യൂട്യുബ് ചാനലില്‍ നിന്ന് നീക്കിയിരിക്കുകയാണ്. പരസ്യം ഇന്ത്യയ്ക്ക് വിരുദ്ധമാണ് എന്ന് പറഞ്ഞവര്‍ക്ക് മറുപടിയായി കോണ്‍ഗ്രസ് എം പി ശശിതരൂരും അഭിഷേക് സിങ്വിയും രംഗത്തെത്തിയിട്ടുണ്ട്.തനിഷ്‌കയുടെ മനോഹരമായ പരസ്യം ശ്രദ്ധിച്ച എല്ലാ ട്രോളന്‍മാര്‍ക്കും നന്ദി അറിയിച്ചാണ് ദേശീയ വനിതാ കമ്മീഷന്റെ മുന്‍ അംഗം ഷമീന ഷാഫി തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ഒരു ഹിന്ദു മരുമകളെ മുസ്ലിം കുടുംബത്തിനെ കാണിച്ച് മഹത്വപ്പെടുത്തുന്നത് എന്തിനെന്ന ചോദ്യവും ഉയര്‍ന്നു വന്നിട്ടുണ്ട്. തനിഷ്‌കയുടെ ഓരോ രത്‌നവും രാജ്യത്തുടനീളമുള്ള കലാരൂപങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ളതാണെന്നും അവയിലെ ഏകത്വത്തെ കാണിക്കാനാണ് ഈ രീതി ഉപയോഗിച്ചിരിക്കുന്നതെന്ന് താനിഷ്‌ക്വാലിദിവാലി ട്വിറ്ററില്‍ കുറിച്ചു.
തനിഷ്‌ക് പരസ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു

ADI - 3
ADI - 2
TAGGED:
tanishq ad
Sign Up For Daily Newsletter
Be keep up! Get the latest breaking news delivered straight to your inbox.
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
MMNetwork Desk
Leave a comment
Leave a comment